ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്ലാഘ്യമയത്നമെല്ലാർക്കും പ്രതിഗ്രഹം
സൌഖ്യം തവൈവ കോളർക്കിലെന്നാശ്രയം
വാക്കിതു സൂത്രമാം വ്യാഖ്യയാം കർമ്മവും
നീക്കമില്ലീപ്സിതം ശീഘിരനേവോചതാം
വ്രദ്ധ മുവിവരനിത്തരം വാക്കുകൾ
ബദ്ധപ്രണയം പറഞ്ഞു വിരമിച്ചു
ഭക്തിവിശ്വാസബഹുമതിപൂർവകം
പ്രത്ഥ്വീധരസുത കേട്ടാളതൊക്കവേ
സ്റ്റിഗ്ദ്ധസഖിയോടു മുഗ്ദ്ധമുഖീ ദ്രശാ
വക്തവ്യമീദ്രശേ സത്യമെന്നോതിനാൾ
ബുദ്ധ്വാ തദിംഗിതവിജ്ഞാ വിജയയും
നത്വാ വിനീതിപൂണ്ടിത്ഥമൂചേ മുനിം
ക്രതജ്ഞ താപസസത്തമ ഞങ്ങളോ
മുഗ്ദ്ധമാരത്രയും വക്തവ്യമല്ലതും
ഉത്തമന്മാരാം ഭവദ്വിധന്മാരോടു
സത്യമൊഴിഞ്ഞാന്നുണർത്തുവാനാരിഹ?
അസ്മൽപ്രിയ സഖീ യുഷ്മൽക്രപ കണ്ടു
വിസ്മയപ്പോട്ടൊരു നിലപ്പിതു മുൽബ്ബലാൽ
കെല്പാകിലിപ്രായമിപ്പോൾ മുനിവര
ജല്പാകിയല്ലിവൾ മുല്പാടുമേകദാ
സത്ഭാഷകൊണ്ടിവളിപ്പോൾപ്പറയുന്നു
ത്വാദ്രശന്മാർ ബഹുപ്രീതിപൂണ്ടിങ്ങനേ
സാദരം ചോദിക്കിലേതൊളിച്ചതു നാം?
എന്തു കൊതിച്ചു തപം തുടങ്ങിയെന്നു
ചിന്തയുണ്ടാകുവാനെന്തു തേ കാരണം?
സന്തതം ത്വാദ്രശന്മാരും തപിക്കുന്നു
ചന്ദ്രചൂഡൻ പ്രസാദം തരാഞ്ഞല്ലയോ?
എന്നതു തന്നേയാവൾക്കും തപോമൂല-
മൊന്നുമാത്രം ഭേദമെന്തു ചൊല്ലാമതും
ഭക്താനുകമ്പി ഭഗവാൻ ഭവൻ ഭവേൽ
ഭർത്താവെനിക്കെന്നിവൾക്കു മനോരഥം
തത്താദ്രശം മതം സിദ്ധിപ്പതെന്നിനി-
യത്രനാളും തപസ്സിതപി നിശ്ചയം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/88&oldid=160406" എന്ന താളിൽനിന്ന് ശേഖരിച്ചത്