ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യുക്തം ഹിതം തവ വക്ഷ്യാമി കേൾക്ക നീ
ഇത്തൊഴിൽ നന്നല്ലബദ്ധമായ് പ്പോകൊല!
ചിത്രം ചരിത്രം പരിത്യാജ്യമായ് വരും.
സ്നനം നിയമം വ്രതങ്ങൾ ധമ്മങ്ങളു-
മാനന്ദമൂലമാം നൂനം നമുക്കഹോ.
വേണുന്നതൊന്നുമേ കാണുന്നതോ തത്ര?
നീ നന്നിതൊന്നുമോരായുന്നതെന്തെടോ?
വ്യദ്ധൻ പറതുന്മത്തമൊഴിയെന്നു
ചിത്തമോക്കിൽ കഥം കഥ്യതാം പത്യവും?
പ്യത്ഥിധരേന്ദ്രന്നുപത്യമൊരുത്തി നീ
ശുദ്ധം കുലമപ്യശുദ്ധമാക്കീടലോ.
തത്ത്വവിചാരേണ ബുദ്ധിവരികിവോ
ക്യത്യമാഗ്ഗം ഞാൻ വിഭക്തമായ് ക്കാട്ടുവാൻ.
കുത്സിതസ്രീബുദ്ധിദസ്സ്വഭാവവ്യാധി
വത്സേ! ചികിത്സിതും ഭത്സനമൌഷദം.
അപ്രിയമെങ്കിലില്ലിപ്പുറമപ്രിയം;
വിപ്രവ്യദ്ധൻ ഞാൻ; വെറുപ്പതാരെന്നൊടും?
തോഴിമാർ ഭോഷിമാർ ശേഷമെന്തോതുമോ?
ദ്വേഷിയോ ചൊല്ക ഹിതൈഷിയോ ഞാൻ തവ?
പാഴിൽപ്പറവതു ദഷിപ്പരേവരും
യോഷിത്സ വിപ്രിയം ഭാഷിപ്പതേറയും.
വിപ്രൻ ദശമീ ശമീ ദമീ സംയമീ
വിപ്രാലപത്തിന്നതിപ്രൗഢനല്ല ഞാൻ.
ത്വൽപിതൃസ്നേഹമനല്പമൊന്നെന്നി മേ
ഹൃൽപങ്കജത്തിലിരിപ്പതില്ലാ മലം.
ത്വൽപ്രീതികണ്ടുസുഖിപ്പതിജ്ജന്മതത്തൊ-
രല്പകാലം മേ ലഭിപ്പതൊന്നേ കൊതി.
 ഇപ്രകാരംമരുളി പരമേശനി-
രിപ്പൊളം ദേവി വികല്പിച്ചു ചേതസാ.
വൃദ്ധനെന്തിങ്ങനെ? മുഗ്ദ്ധനോ? ദുഷ്ടനോ?
സ്നിഗ്ദ്ധനത്രേ സാധുരിത്ഥിമോരോതരം
ഉക്തിവിരതിയിലുത്തരം ചൊല്ലുവാ-












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/91&oldid=160409" എന്ന താളിൽനിന്ന് ശേഖരിച്ചത്