ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉത്സവപ്രാൎത്ഥനകൾ. 33

കാത്തു നില്ക്കുന്നു. അല്ലയോ യഹോവേ, രക്ഷിക്കേണമേ; അല്ല
യോ യഹോവേ, സാധിപ്പിക്കേണമേ. ആമെൻ.(സങ്കീ. ൧൧൮.)
W.

പ്രകാശനദിനം.
൧.
വെളിച്ചങ്ങളുടെ പിതാവായുള്ളോവേ, ഇരുളിലും മരണനി
ഴലിലും ഇരിക്കുന്നവൎക്കു വിളങ്ങി ഞങ്ങളുടെ കാലുകളെ സമാ
ധാനവഴിയിൽ നടത്തേണ്ടതിന്നു ഉയരത്തിൽനിന്നു അരുണോദ
യം ഞങ്ങളെ ദൎശിച്ചു വന്നതുകൊണ്ടു നിന്റെ കരളിൻ കനിവി
നെ ഞങ്ങൾ വാഴ്ത്തി സ്തുതിക്കുന്നു. ഞങ്ങളുടെ സമാധാനമായ
ക്രിസ്തുവിനെ നിന്റെ കരുണയാൽ ലഭിച്ചിരിക്കുന്നു. നിന്റെ
ബഹുവിധമായ ജ്ഞാനവും ദയയും ആകുന്ന നിക്ഷേപം അറി
യായ്വരേണ്ടുന്നൊരു സഭയെ അവൻ ഭൂമിയിലെ വംശങ്ങളിൽനി
ന്നു തനിക്കു ചേൎത്തിരിക്കുന്നു. കനിവുള്ള പിതാവേ, ഞങ്ങൾ
നിന്റെ ജനം എന്നും നിന്റെ മക്കൾ എന്നുമുള്ള നാമം പ്രാപി
പ്പാൻ ഇടവരുത്തിയ നിന്റെ ചൊല്ലിമുടിയാത്ത ഉപകാരത്തി
ന്നു സ്തോത്രം ചൊല്ലുന്നു. നിന്റെ വാത്സല്യത്തിൻ ഉദയമാകുന്ന
നിന്റെ ഏകജാതന്നു സ്തുതിയും ആരാധനയും ആകുന്ന സത്യ
ബലികളെ കഴിപ്പാൻ ഞങ്ങളെ പ്രാപ്തരാക്കേണമേ. ജ്ഞാന
ത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ നല്കി നിന്നെ
അറിയുമാറാക്കി ഞങ്ങളുടെ ഹൃദയക്കണ്ണുകളെ പ്രകാശിപ്പിച്ചു
വിശുദ്ധരിൽ നിന്റെ വിളിയാലുള്ള ആശ ഇന്നതു എന്നും നി
ന്റെ കരുണയുടെ അത്യന്തധനം ഇന്നതെന്നും ഗ്രഹിപ്പിക്കേണ
മേ. നിന്റെ രാജ്യം നിത്യം പരത്തിപ്പോന്നു ഭൂമിയുടെ അററ
ങ്ങളോളമുള്ള ജാതികളും നിന്റെ വെളിച്ചം കണ്ടു അവരുടെ
മേൽ ഉദിക്കുന്ന പ്രകാശത്താൽ ആനന്ദിപ്പാൻ ദയ ചെയ്യേണമേ.
നിന്റെ കൃപയുടെ ആദ്യഫലം ലഭിച്ചുള്ള ഞങ്ങളെ പരിശുദ്ധാ
ത്മാവിനാൽ വെളിച്ചമക്കളാക്കി നിന്റെ പ്രകാശത്തിൽ നട
ത്തി ഇരിട്ടിന്റെ നിഷ്ഫലക്രിയകളെ വെറുപ്പാറാക്കേണമേ. ഒടുക്കം
ഞങ്ങളെ നിന്റെ സിംഹാസനത്തെ ചൂഴുന്ന വെളിച്ചത്തിൽ

5

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/45&oldid=195235" എന്ന താളിൽനിന്ന് ശേഖരിച്ചത്