ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിവിധപ്രാൎത്ഥനകൾ. 51

ന്റെ സംരക്ഷണത്തിന്നായുള്ള നിന്റെ സകല ദാനങ്ങളെയും
കരുണയാലെ നല്കി കാത്തു സഫലമാക്കി തീൎക്കേണമേ. വിശേ
ഷിച്ചു നിന്റെ വചനത്തെ ഞങ്ങളുടെ ഹൃദയങ്ങളിൽ നട്ടു, ഞങ്ങ
ളിൽ നിത്യജീവന്നായി നീതിയുടെ ഫലങ്ങളെ വേണ്ടുവോളം
വിളയിപ്പിക്കേണമേ. നിന്റെ ദാനങ്ങൾ ഒക്കയും ഞങ്ങൾ നന്നി
യുള്ള മനസ്സോടെ കൈക്കൊണ്ടു അനുഭവിക്കേണ്ടതിന്നു ഞങ്ങ
ളുടെ കൎത്താവായ യേശു ക്രിസ്തുമൂലം ഞങ്ങളുടെ ഹൃദയങ്ങളെ
നിനക്കായി ഒരുക്കി രക്ഷിക്കേണമേ. ആമെൻ. W.

൪.
സങ്കടത്തിങ്കൽ ഉദ്ധാരണത്തിന്നു വേണ്ടി.
ഞങ്ങളുടെ ദൈവവും പിതാവുമാകുന്ന കൎത്താവേ, അഗാധ
ങ്ങളിൽനിന്നു ഞങ്ങൾ നിന്നോടു നിലവിളിക്കുന്നു. ഞങ്ങളുടെ
ശബ്ദം കേട്ടു ഞങ്ങളുടെ യാചനാവിളികൾക്കായി ചെവി ചാച്ചു
ഈ അകപ്പെടുന്ന ക്ലേശങ്ങളിൽ ഞങ്ങളെ കനിവോടെ നോക്കേ
ണമേ. കൎത്താവേ, നീ അകൃത്യങ്ങളെ സൂക്ഷിച്ചു നോക്കി കണ
ക്കിട്ടാൽ തിരുമുമ്പിൽ നിലനില്ക്കുന്നവൻ ആർ? എങ്കിലും നി
ങ്കൽ ഞങ്ങൾ ആശ്രയിക്കുന്നു, കൃപയും മോചനവും നിന്റെ
പക്കൽ സമൃദ്ധിയായിട്ടുണ്ടു. ആകയാൽ ഇപ്പോൾ നീ ഞങ്ങളെ
അകപ്പെടുത്തിയ സങ്കടത്തെ കരുണ ചെയ്തു ശമിപ്പിച്ചു അധി
കമായ ക്ലേശങ്ങൾ പറ്റാത്തവണ്ണം പരിപാലിക്കേണമേ. ഞെ
രുക്കത്തിലുള്ള ഞങ്ങളെ താങ്ങി ആദരിച്ചു വിടുവിക്കേണമേ. ഈ
സകല കഷ്ടദുഃഖങ്ങളാലും ഞങ്ങളുടെ ഹൃദയങ്ങളെ വലിച്ചു
നിന്നോടു തന്നെ അടുപ്പിക്കേണമേ. ഇപ്പോൾ കണ്ണീരോടെ
വിതെക്കുന്നവർ പിന്നേതിൽ നിത്യ സന്തോഷത്തോടെ കൊയ്യു
മാറാക. യേശു ക്രിസ്തുനിമിത്തം ഞങ്ങളെ ചെവിക്കൊണ്ടു ഉത്ത
രം അരുളിച്ചെയ്യേണമേ. ആമെൻ. W.

7*

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/63&oldid=195279" എന്ന താളിൽനിന്ന് ശേഖരിച്ചത്