ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അങ്കം- 3 രംഗം - 2

ഗിൽ- തിരുമനസ്സെ എനിക്കു വയ്യാ

ഹാം- ഞാൻ ആവശ്യപ്പെടുന്നു.

ഗിൽ-ഞാൻ പറയിന്നതു വിശ്വസിക്കൂ. എനിക്കുവയ്യാ

ഹാം- ഞാനപേക്ഷിക്കുന്നു.

ഗിൽ- എനിക്കതു തൊടെണ്ടതന്നു നിശ്ചയമില്ല.

ഹാം- അതു പൊളി പറയുന്ന മാതിരി അത്ര എളുപ്പമാണ. രം ഓട്ടകളെ തന്റെ വിരലുകൾ ഭരിക്കട്ടെ. തന്റെ വായകൊണ്ട അതിനു ശ്വാസം കൊടുക്കൂ. എന്നാലതു നല്ല ഭംഗിയിലുള്ള പാട്ടു പുറപ്പെടീക്കും. നോക്കൂ-ഇതാണോട്ടകൾ.

ഗിൽ- എന്നാൽ സ്വരച്ചേൎച്ചയോടുകൂടിശ്ശബ്ദം പുറപ്പെടീക്കാനിവ്റ്റെശ്ശസിപ്പാനെനിക്കു കഴിയില്ല. അതിനെനിക്കു സാനൎതഥ്യമില്ല.

ഹാം- ആ !ഇപ്പോൾ നോക്കൂ !താനെന്നെ എത്ര നിസ്സാരമായ ഒരു സാധനമാകുന്നു! തനിക്കെന്നെ കളിപ്പിക്കാം. എന്റെ പഴുതുകൾ തനിക്കറിയാമെന്നു തോന്നുന്നു. എന്റെ സ്വകാൎയ്യത്തിൻറെ ഹൃദയമെടുക്കേണമെന്നണ തനിക്കു മോഹം. ആദ്യം മുതൽ അവസാനം വരെയുള്ള രാഗങ്ങളെക്ക നോക്കണമെന്നാണഗ്രഹം. ഇതിൽ വളരെ സഗീതവും മേൽത്തരം ശബ്ധവുമുണ്ടുതാനും. എങ്കിലും തനിക്കതിനെ സംസാരിപ്പിപ്പാൻ കഴിയില്ല. ദൈവമാണ സത്യം. എന്നെ രം കുഴലിനെക്കാളു ധികമെളുപ്പത്തിൽ ഊതിക്കളയാമെന്നു താൻ വിചാരിക്കുന്നുണ്ടോ? എനിക്കെന്തെങ്കിലും പേരിട്ടോളു. എന്നെ മുഷിപ്പിപ്പാൻ തനിക്കു കഴിയുമെങ്കിലും കളിപ്പിപ്പാൻ തനിക്കു കഴികയില്ല. (പൊളോണിയസ്സ പ്രവേശിക്കുന്നു) ദൈവം തന്നെ കടാക്ഷിക്കട്ടെ.

പൊ- തിരുമനസ്സേ!മഹാരാജ്ഞി ഇപ്പോൾ തന്നെ ഇവിടുത്തോടു സംസാരിപ്പാൻ ആഗ്രഹിക്കുന്നു.

ഹാം- ഏകദേശം ഒട്ടകത്തിന്റെ മാതിരി അതാ ദൂരത്തൊരു മേഘം കാണുന്നില്ലെ?

പൊ- ഉവ്വ . അത ഒട്ടകത്തിന്റെ മാതിരി തന്നെയാണാനും.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/105&oldid=160466" എന്ന താളിൽനിന്ന് ശേഖരിച്ചത്