ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹാംലെറ്റ് നാടകം അല്ലലൊടുപേക്ഷചെയ്താൽ കല്ലിനുമുള്ളം കലങ്ങിയലിവുണ്ടാം എൻറെ നേരെ നോക്കേണ്ടാ. ഈ ദയനീയപ്രവൃത്തികൊണ്ടെങ്ങാനെ എൻറെ ദൃഢനിശ്ചയിത്തിന്നിളക്കം വന്നെക്കും. അപ്പോൾ ഞാൻ ചെയ്യുന്ന പ്രവൃത്തിക്കു മതിയായ ന്യാമുണ്ടാവില്ല. രക്തത്തിന്നു പകരം ഒരു സമയം കണ്ണീരായിപ്പോവും റാണി-താനാരോടാണിതൊക്ക് സംസാരിക്കുന്നത്? ഹാം- ഇവിടുന്നിതാ, ഇവിടെയൊന്നും കാണുന്നില്ലെ? റാണി- ഒന്നും ഇല്ല. എങ്കിലും, ഞാൻ ഉള്ളതൊക്കെ കാണുന്നുണ്ട്. ഹാം- ഒന്നും കേൾക്കുന്നതുമില്ലെ? റാണി-ഇല്ലെ. നമ്മെ രണ്ടാളെയും അല്ലാതെ ഇല്ല. ഹാം- ഉം. അങ്ങോട്ട് നോക്കൂ. എങ്ങിനെയാണവിടുന്നു മെല്ലെ മറയുന്നതെന്നു നോക്കൂ. എൻറെ അച്ഛൻ ഇരുന്നിരുന്ന കാലത്തെ ഉടുപ്പോടുകൂടി, എവിടെയക്കാണ്, അവിടന്നീപോകുന്നതെന്നു നോക്കൂ. (വാതിൽ കടന്നു പ്രേതം പോയി) റാണി- ഇതുതൻറെ തലച്ചോറിൽ കൃതിയാണില്ലസംശയം ഭ്രാന്തിനില്ലാത്തതുണ്ടാക്കാൻ ഹന്തസാമർത്ഥ്യമേറുമെ ഹാം- ഭ്രാന്താണ് അല്ലെ? എൻറെ നാഡിശരിയായി നിങ്ങളുടെ നാഡി പോലെയ സമമാത്രയിൽ തൻറെ നല്ലസുസൂചകസ്വരമൊടുണ്ട ടിച്ചിടുവതെപ്പോഴും എൻറെ വായ്മൊഴികൾ കന്പമല്ല. തുപരീക്ഷ ചെയ്യുകപറഞ്ഞൊരീ- യ്യെൻറെ വാക്കുപറയാംക്രമത്തി, ലതുകന്പ മാകിൽമറയില്ലയോ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/120&oldid=160477" എന്ന താളിൽനിന്ന് ശേഖരിച്ചത്