ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അങ്കം-4 രംഗം-4

പയ്യെസ്വാതന്ത്ര്യമേറുംഭയമിഹകരമേ-

കുന്നകൊണ്ടുംനിനക്കെൻ

വീർയ്യകൈബുദ്ധിയുണ്ടാക്കിടു,മതലസമാ- 247

ക്കൊല്ലമേരാജശാസ്യം

അതിന്റെമുഴുവൻസാര-

മതുഹാംലെറ്റുതൻവധം

ഇതപേക്ഷിച്ചയക്കുംക-

ത്തതിലുണ്ടതു സർവ്വവും 248

ഇംക്ലണ്ട! അതു ചെയ്യു. എന്തുകൊണ്ടെന്നാൽ.

എഞ്ചോരക്കുള്ളിലായാളിരവുപകലിള-

ക്കാതെനിത്യജ്വരത്തിൽ

തഞ്ചത്തിൽകേളിയാടുന്നിതുദൃഡമതുനീ

ഭേദമാക്കിത്തരേണം

ഇക്കാർയ്യംനീ നടത്തിടിനകഥയറിയാം-

തെന്തുവന്നീടിലുംഞാൻ

തൽക്കാലംഭാഗ്യമായെന്നതുംമനസിവിചാ- 249

രിച്ചുകൊള്ളുന്നതല്ല

(എല്ലാവരും പോയി).

രംഗം-4.

(ഡന്മാർക്കിൽ ഒരു മൈതാനം).

(ഫോട്ടിൻബ്രാസ്സും ഒരു പടനായകനും പട്ടാളക്കാരും നടന്നുകൊണ്ടു പ്രവേശിക്കുന്നു).

ഫോ- ഹെ പടനായക! ഡന്മാർക്ക രാജാവിനോട എന്റെ വന്ദനത്തെ പറയു. അദ്ദേഹത്തിന്റെ അനുവാദത്തോടുകൂടി മുമ്പു സമ്മതിച്ചപോലെ പട്ടാളക്കാരെ കടത്തി കൊണ്ടുപോവാൻ ഫോർട്ടിൻബ്രാസ്സപേക്ഷിക്കുന്നു എന്നു പറയു. ഞങ്ങളുടെ സങ്കേതസ്ഥലം നിശ്ചയമുണ്ടല്ലോ. അദ്ദേഹം വല്ല സംഗതിക്കും നമ്മെ കാണ്മാനാഗ്രഹിക്കുന്നുണ്ടെങ്കിൽ അവിടെ ചെന്നു നമ്മുടെ ആശ്രിതഭാവത്തെ കാണിപ്പാൻ തെയ്യാറാണെന്നും അറിയിക്കു.

പടനായകൻ- അങ്ങിനെയാവട്ടെ സ്വാമി.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/131&oldid=160489" എന്ന താളിൽനിന്ന് ശേഖരിച്ചത്