ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അങ്കം-4 രംഗം-5 ഒഫീ-(പാടുന്നു) ചാടുപുഷ്പം തിങ്ങിമൂടി-ഹന്ത കൂടെശ്ശവക്കൂട്ടിൽകൂടി‌‌ സത്യപ്രണയമഴിയ-നാലെ നിത്യകരയുവാനായി രാജാ-സുന്ദരിയായ ഭവതിക്കിപ്പോൾ എങ്ങിനെ ഇരിക്കുന്നു? ഒഫി- നല്ലവണ്ണന്തന്നെ ദൈവം ഇവിടുത്തെ കടാക്ഷിക്കട്ടെ. കൂമൻ അപ്പക്കാരൻറെ മകളാണെന്നു പറയുന്നുണ്ട്. നോം എന്താണെന്നു നമുക്കു നിശ്ചയമുണ്ട്. പക്ഷെ എന്താവാമെന്നു നിശ്ചയമല്ല താനും ഇവിടുന്നു ഭക്ഷിക്കുന്പോൾ ദൈവം കടാക്ഷിക്കട്ടെ‌ രാജാ-അവളുടെ അച്ഛനെ പറ്റിയുള്ള വിചാരണമാണ്.‌ ഒഫീ-ഇതിനെപ്പറ്റി ഒന്നും പറയാതിരിക്കുക. എന്നാൽ ഇതിൻറെ താല്പര്യം എന്തെന്നു ചോദിക്കുന്നവരോടിതു പറഞ്ഞോളു. (പാടുന്നു) സെൻറുവാലൻടൈൻറെനാളായ് -നാളെ എൻറെ വേളിക്കെത്രകോളായ്‌‌ കാലെകണിക്കായിനൂനം-തവ‌ ജാലെയുവതിയാംഞാനും രാജാ-ഇവളെത്രകാലമായി ഇങ്ങിനെ ആയി്ടട്?‌ ഒഫീ- എല്ലാം നന്നായി വരുമെന്നു വിചാരിക്കുന്ന. നോം ക്ഷമിക്കണം. അവരദ്ദേഹത്തെ തണുത്ത നിലത്തു കിടത്തിയതു വിചാരിക്കുന്പോൾ എനിക്കു കരയാതിരിപ്പാൻ വയ്യാ കുമൻ..... യേശുക്രിസ്തു ഒരുപ്പക്കാരൻറെ അടുക്കൽ പോയി ഒരപ്പം ചോദിച്ചപ്പോളവൻറെ ഭാര്യ വലുതായ ഒരപ്പംകൊടുത്തു. അതിന്നു മകൾ വിരോധം പറഞ്ഞപ്പോൾ അവളെ ശപിച്ച ഒരു കൂമനാക്കി. ആ കഥയാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്.‌ സെൻറ്വാലൻറയിൻ.... = ഈ വിശേഷദിവസം രാവിലെ കണ്ടുമുട്ടുന്ന സ്ത്രീപുരുഷന്മാർ തമ്മിൽ വിവാഹം നടക്കുമെന്ന ഒരു വിശ്വാസമുണ്ട്.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/137&oldid=160495" എന്ന താളിൽനിന്ന് ശേഖരിച്ചത്