ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹാംലെറ്റനാടകം

രാജാ- അവരെ താനറിവാൻ ഇച്ഛിക്കുന്നുവോ?

ലെ- ഇഷ്ടം പിതാവിനുപെരുത്തെഴുവോർക്കു ഞാൻകൈ.

നീട്ടിക്കൊടുക്കമിതുമാതിരിസാനുകമ്പം

കട്ടിക്കുതീനിനുടലോകിനശീമവത്തിൽ

മട്ടെന്റെ ചോരയുമവക്കശനത്തിനേകം 270

രാജാ- ആ ഇപ്പോൾ താൻ ഒരു നല്ല കുട്ടിയുടെയും, ശരിയായ ഒരു മർയ്യാദക്കാരന്റെയും മാതിരി സംസാരിക്കുന്നുണ്ട. നിന്നച്ഛനേറ്റമരണത്തിലെനിക്കുതെറ്റി-

ല്ലെന്നുംപരംവ്യസനമുണ്ടതുമൂലമെന്നും

ചിന്നുംവെളിച്ചമിതുദൃഷ്ടിയിലേറ്റിടുമ്പോ-

ലെന്നുംതവസ്മൃതിയിലേറ്റുതറച്ചിടട്ടേ 271

ഡന്മാ- (ഉള്ളിൽനിന്ന) അവളിങ്ങോട്ടു കടന്നോട്ടെ.

ലെ- എന്താ ഇപ്പോൾ? എന്തൊച്ചയാണത്? (ഒഫീലിയ പ്രവേശിക്കുന്നു).

ചൂടെ!നിയ്യെൻതലച്ചോറുടനുടനെവര-

ട്ടിടു, കപ്പാംരസത്താൽ

ച്ചാടുംകണ്ണീരിരട്ടിച്ചിഹമിഴിഗുണവും

കാഴ്ചയുംപോകിടട്ടേ

ദൈവന്താനാണുസത്യംതവമതിമറിവി.

ന്നപ്പുറത്തെൻതുലാസ്സിൽ

കോൽവിഴുമട്ടുഭാരംപ്രതിവിധിയവരേ

ക്കൊണ്ടുവെയ്പിക്കുമീഞാൻ 272

നവയൗവനയുക്തേ! ഇഷ്ടമുള്ള യുവതി! ദയയുള്ള സോദരീ!

സൗഭാഗ്യമുള്ള ഒഫീലിയെ! അയ്യോ!

ദൈവമേയുവതിക്കുള്ളോരാവിധംനല്ലബുദ്ധിയും

വൃദ്ധന്റെജീവനെപ്പോലെലബ്ധനാശമതാകയോ!! 273

ഇഷ്ടപ്പെടുന്നവിഷയെപ്രകൃതിസ്വഭാവ-

മൊട്ടോറയുംമൃദുലമാം,മൃദുവാമിടത്തോ

ഇഷ്ടപ്പെടുന്നതുനടക്കുമിടത്തുകൂടെ

വിട്ടീടുമേറെവിലയേറിയസാധനത്തെ 274

ഒഫീ-(പാടുന്നു).





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/142&oldid=160501" എന്ന താളിൽനിന്ന് ശേഖരിച്ചത്