ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹാം‌ലെറ്റ നാടകം

രാജാ- അതങ്ങിനെ തന്നെ വേണം. കുറ്റമുള്ളേടത്തു വന്മഴു വീഴട്ടെ. എന്റെ കൂടെ പോരു. (എല്ലാവരും പോയി).

രംഗം-6

(രാജധാനിയിലൊരു മുറിയകം).

(ഹെറോഷ്യാവും ഒരു ദാസനും പ്രവേശിക്കുന്നു).

ഹൊ-എന്നോടു സംസാരിപ്പാൻ ആഗഹിക്കുന്ന അവരെ ആരാണ?

ദാസൻ- കപ്പൽ‌ക്കാരാന്ന യജമാനനെ. അങ്ങേക്കു കത്തുകളുണ്ടത്രെ.

ഹൊ-ഇങ്ങോട്ടു വരാൻ പറയൂ. (ദാസൻ പോയി).

ചൊല്ലാർന്ന ഹാം‌ലെറ്റു നൃപങ്കൽനിന്നീ-

ട്ടല്ലായ്കയിൽ മറ്റേതൊരുനാട്ടിൽ‌നിന്നോ-

എത്തുന്നുസംഭാവന്യൊന്നെനിക്കെ-

ന്നോർത്തിടിലും‌ലേശമറിഞ്ഞുകൂടാ

(കപ്പൽക്കാർ പ്രവേശിക്കുന്നു). 277

ഒന്നാമൻ- ദൈവം അങ്ങെ കടാക്ഷിക്കട്ടെ.

ഹൊ- നിങ്ങളേയും.

ഒന്നാമൻ- അതദ്ദേഹത്തിന്റെ മനസ്സുണ്ടെങ്കിലണ്ടാവും. ഞാൻ മനസ്സിലാക്കിയതു പോലെ അങ്ങേടെ പേർ “ഹൊറേഷ്യൊ” എന്നാണെങ്കിൽ അങ്ങെക്കൊരു കത്തുണ്ട. അതു ബിലാത്തിക്കു പോയിരുന്ന രാജപ്രതിനിധിയുടേയാണ.

ഹൊ- (വാങ്ങി വായിക്കുന്നു) ഹേ ഹൊറേഷ്യൊ! താനിതു വായിച്ചതിന്നു ശേഷം ഇവരെ വല്ല പ്രകാരവും രാജാവിന്റെ മുമ്പിലേക്കയക്കു. ഇവരുടെ കയ്യിൽ അവിടെക്കുള്ള കത്തുകളുണ്ട. ഞങ്ങൾ കടലിലായിട്ടു രണ്ടു ദിവസം കഴിയുന്നതിന്നു മുമ്പായി നല്ലവണ്ണം ഒരുക്കങ്ങളോടുകൂടിയ കടൽ ക്കവർച്ചക്കാരുടെ ഒരു കപ്പൽ ഞങ്ങളുടെ പിന്നാലെ വന്നു.

ഞങ്ങളുടെ കപ്പൽ വളരെ മന്ദഗതിയാണെന്നു കണ്ടിട്ടു ഞങ്ങൾ നിവൃത്തിയില്ലാതെ, ധൈർയ്യം നടിച്ചു ലഹളയിൽ ഞാനവരുടെ കപ്പലിൽ കേറി അപ്പോൾ അവർ ഞങ്ങളുടെ കപ്പൽ വിട്ടു പോയി. ഞാൻ മാത്രം അവരുടെ തടവുകാര





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/146&oldid=160505" എന്ന താളിൽനിന്ന് ശേഖരിച്ചത്