ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അങ്കം-4 രംഗം-5

ഒന്നായിട്ടുതികഞ്ഞൊരുത്തിയിതുപോ-

ലാരെന്നുകുന്നിന്റെമേൽ

നിന്നാരാൽമദമോടുപോരിനുവിളി-

ക്കാവും‌നിലക്കാണഹോ 281

എങ്കിലും എന്റെ പ്രതികാരമുണ്ടാവും.

രാജാ- നേരെവന്നുവിപത്തുമീശകൾവലി.

ച്ചാലും‌കളിക്കാണിതെ-

ന്നോരുന്മട്ടുഗിർകേട്ടമണ്ണിനുപട

ചോർനമ്മ,ളെന്നക്കൊലാ

താനിതും‌കൂടി കേൾക്കണം.

ഞാൻ നിനച്ഛനിലിഷ്ടമാർന്നൊരുവനാ

ണെന്നല്ലനാംതമ്മിലും

നന്നായ്നദിപെടുന്നു, നിന്നെയിതുമേ-ലോപ്പാൻപഠിച്ചിടും

(ഒരു ദൂതൻ പ്രവേശിക്കുന്നു) 282

എന്താ ഇപ്പോൾ വർത്തമാനം?

ദൂതൻ-ഹാം‌ലെറ്റ പ്രഭുവിന്റെ എഴുത്തുകളുണ്ടു തിരുമനസ്സെ! ഇതു തിരുമനസ്സിലെക്കും- ഇതു മഹാ രാജ്ഞിക്കും.

രാജാ- ഹാം‌ലെറ്റിന്റെയോ! ആരെ കൊണ്ടു തന്നത?

ദൂതൻ- കപ്പൽ‌ക്കാരാരനാണെന്നാന പറയുന്നത ഞാനവരെക്കണ്ടില്ല. എന്റെ പക്കൽതു “ക്ലാഡിയോ” ആണ തന്നത. അതുകൊണ്ടു വന്നവന്റെ പക്കൽ നിന്നാണവൻ മേടിച്ചത.

രാജാ- വെട്ടീസ്സേ! താനിതു കേൾക്കണം. പൊയ്ക്കോ (ദൂതൻപോയി). (വായിക്കുന്നു). ഔന്നിത്യപരാക്രമങ്ങളോടുകൂടിയുള്ളോവെ! എന്നെ അവിടുത്തെ രാജ്യത്തിൽ നഗ്നനായിക്കൊണ്ടു വിട്ടിരിക്കുന്നു എന്നവിടുന്നറിയണം. നളെ അവിടുത്ത തിരുമുഖം കാണ്മാൻ സമ്മതമുണ്ടാവാനപേക്ഷിക്കുന്നു. അപ്പോൾ അവിടുത്തെ അനുവാദമുണ്ടെങ്കിൽ പെട്ടെന്നുണ്ടായതും വിചാരിക്കാത്തതുമായ എന്റെ മടക്കത്തിന്റെ സംഗതി ഉണർത്തിക്കാം. ഹാംലെറ്റ, എന്താ ഇതിന്റെ സാരം? ബാക്കിയെല്ലാവരും മടങ്ങി വന്നുവോ? അ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/149&oldid=160508" എന്ന താളിൽനിന്ന് ശേഖരിച്ചത്