ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹാംലെറ്റ നാടകം


തൊ ഇതൊരു വ്യാജം മാത്രമോ?

ലെ- ഇവിടെക്കു കയ്യക്ഷരം അറിഞ്ഞുകൂടേ?

രാജാ- ഇതു ഹാമ്ലെറ്റിന്റെ അക്ഷരമാണ. നഗ്നനോ? ഇവിടെ രണ്ടാമതെഴുതിയതിൽ ആയാൾ പറയുന്നു "ത ന്നെ" എന്നു. താനിതെനിക്കു വെളിവാക്കി തരാമോ?

ലെ- ഞാനതിൽ വല്ലാതെ അമ്പരന്നിരിക്കുന്നു സ്വാമി: ആട്ടെ. അദ്ദേഹം വരട്ടേ.

അന്നങ്ങിതുചെയ്തില്ലേ,

എന്നുമുഖം‌നോക്കിനിന്നുചോദിച്ചിപ്പാൻ

ഇന്നിവനുജീവനുണ്ടൊ-

മെന്നോർത്തുമനസ്സിൽമാലിനാഗ്ദ്വാസം 283

രാജാ- അങ്ങിനെയാണെങ്കിൽ ലെട്ടിസ്സേ! എങ്ങിനെയാണതാവുക? എങ്ങിനെയാണല്ലാതെയാവുക?-താൻ ഞാൻ പറഞ്ഞപോലെ നടക്കുമോ?

ലെ-ഓഹോ. അദ്ദേഹത്തോടു ലൗകിയമായിരിക്കെണമെന്ന ഇവിടുന്നു പറയില്ലെങ്കിൽ, ആവാം.

രാജാ- തന്റെ സ്വന്തം ക്ഷേമത്തിനാണ. ആയാൾ കപ്പൽ യാത്രയിൽനിന്നു തമ്മിൽ തല്ലി ഇപ്പോൾ മടങ്ങി വന്നിട്ടുണ്ടെങ്കിലും എനി അതിന്നു മനസ്സില്ലെങ്കിലും ഞാൻ ഇപ്പോൾ ആലോച്ചിച്ചതിൽ ഉണ്ടായതായ ഒരു പ്രവൃത്തിക്ക; ആയാളെ ഉത്സാഹിപ്പിക്കും- അതിൽ ആയാൾ നശിക്കാതെ ശകാരവായു വീശില്ല. ആയാളുടെ അമ്മയുംകൂടി നമ്മുടെ കൗഗ്ദലത്തെ കുറ്റപ്പെടുത്താതെ ഇതൊരു യദൃച്ഛാസംഭവമെന്നെ പറയൂ.

ലെ-സ്വാമി! ഇവിടുന്നു പറയുംപോലെ ഞാൻ നടക്കാം. ഞാനതിന്നു ഹേതുവാകാത്തക്കവണ്ണം ആലോചിക്കുന്നതായാലധികം തെയ്യാറ.

രാജാ- അതു ശരിയായി വരുന്നുണ്ട. തന്റെ രാജ്യസഞ്ചാരത്തിന്നു ശേഷം താൻ കെമനാണെന്നു ജനസമ്മതമുള്ള ഒരു വിദ്യയിൽ, തന്നെപറ്റി ജനങ്ങൾ വളരെ വാഴ്ത്തി സംസാരിച്ചു വരുന്നുണ്ട. അതു ഹാംലെറ്റ കേൾക്കച്ച




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/150&oldid=160510" എന്ന താളിൽനിന്ന് ശേഖരിച്ചത്