ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹാംലെറ്റ നാടകം.


രെ വേർവിടുത്തുന്നു. അവർ ശവക്കുഴിയിൽനിന്നുള്ള പുറത്തുവരുന്നു).

ഹാം- എന്റെ കണ്ണീന്റെ പോള അനങ്ങാതാവുന്നതുവരെ ഞാനീവിഷയങ്ങൾക്കിയ്യാളായി പൊരുതും.

റാണി- അയ്യോ! എന്റെ മകനെ എന്തു വിഷയമാണ?

ഹാം- ഞാൻ ഒഫീലിയയെ സ്നേഹിച്ചിരുന്നു. നാല്പതിനായിരം സോദരന്മാരുടെ സ്നേഹമൊക്കെ കൂടി നോക്കിയാലും എന്റെ തുകക്കു ശരിയാവില്ല. താനെന്താ അവൾക്കു ചെയ്‌വാൻ വിചാരിക്കുന്നത്?

രാജാ- ലെർട്ടിസ്സെ! അയാൾക്കു ഭ്രാന്താണ.

റാണി- ദൈവത്തിനെ വിചാരിച്ചിട്ടെങ്കിലും ആയാളെ ഒന്നും ചെയ്യരുതെ.

ഹാം- തനെന്താ ചെയ്യുക. കാണിച്ചു തരൂ. കരയുമോ? പൊരുതുമോ? പട്ടിണി കിടക്കുമോ? തന്നെത്തന്നെ നശിപ്പിക്കുമോ? ചുറുക്ക കുടിക്കുമോ? ചീങ്കണ്ണിയെ തിന്നുമോ? ഞാനതു ചെയ്യും. താനിവിടെ കരയാനാ വന്നത? അതോ അവളുടെ ശവക്കുഴിയിൽ ചാടി ധൃഷ്ടതയോടു എതുപ്പാനോ? തന്നെ ജ്ജീവനോടുകൂടി അവളുടെ ഒപ്പം കുഴിച്ചിടണം. എനിക്കും അങ്ങിനെ ആഗ്രഹമുണ്ടേ. താൻ മലകളെ പറ്റി വെറുതെ പറയുന്നുവെങ്കിൽ, നമ്മുടെ സ്ഥലം സൂർയ്യമണ്ഡലത്തിന്റെ നേരെ പൊങ്ങി ഓർസയെ ഒരു അരിമ്പറ്റയുടെ മാതിരിയാകുന്നതുവരെ, അവ അനവധി ഏക്കർ സ്ഥലം നമുക്കു തരട്ടെ. താനുറക്കെ പറയുന്നതായാൽ തന്നെപ്പോലെ ഞാനും പറയും.

റാണി- ഇതു ശുദ്ധമേ ഭ്രാന്താണ. അതു കുറച്ചു നേരത്തിനിങ്ങിനെയിരിക്കും.

പരംസ്വർണ്ണവർണ്ണത്തിലാക്കുഞ്ഞുരണ്ടും

പിരിഞ്ഞങ്ങുകണ്ടോരുപെൺപ്രാവുപോലെ

ശിരസ്സൊന്നുകുമ്പിട്ടുമിണ്ടാതകണ്ടി ട്ടിരുന്നീടുമിയ്യാളുടൻചെന്നു‌പിന്നെ 301


ഓസ്സ=ഒരു മല.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/168&oldid=160522" എന്ന താളിൽനിന്ന് ശേഖരിച്ചത്