ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അങ്കം- 5 രംഗം-2


ഹാം -താൻ കേൾക്കൂ. താനിങ്ങിനെ എന്നോടു ചെയ് വാനെന്താ കാരണം? ഞാൻ എന്നും തന്നെ സ്നേഹിച്ചിരുന്നു; എന്നാൽ അതുകൊണ്ടൊന്നും തരക്കേടില്ല. ഹെൎക്കുലീസ്സ തന്നെ എന്തു ചെയ്താലും പൂച്ച കരയും. നായക്കു അതിന്റെ നല്ല കാലം ഉണ്ടാവും. (പോയി)

രാജാ- സുശീലനായ ഹൊറേഷ്യം! താൻ ആയാളുടെ കൂടെ നടപ്പാനായി ഞാൻ ആവശ്യപ്പെടുന്നു. (ഹൊറേഷ്യാപോയി) (ലെട്ടീസ്സിനോട) ഇന്നലെ രാത്രിയിലത്തെ പ്രസംഗം വിചാരിച്ച ക്ഷമയെ ബലപ്പെടുത്തു. നാം ആ കാൎയ്യം ഉടനെ തീൎച്ചയാക്കാൻ വഴിവെക്കാം. സുശീലനായ ഗർട്ടുഡെ! നിന്റെ മകന്ന ഒരു കാവൽ നിറുത്തു. രം ശവക്കുഴിക്കു ശാശ്വതമായ ഒരു ചൈത്യം നിൎമ്മിക്കണം.ക്ഷേമമുള്ള കാലം ഉടനെ കാണാം. അതു വരെ നമ്മുടെ പ്രവൃത്തികൾ ക്ഷമയോടു കൂടിയിരിക്കണം. (എല്ലാവരും പോയി).

രംഗം-- 2


(രാജധാനിയിൽ ഒരു ശാല) (ഹാം ലെറ്റും ഹൊറേഷ്യോവും പ്രവേശിക്കുന്നു).

ഹാം- ഇതിനിത്രമാത്രം. ഇനി താൻ മറ്റേതു കേട്ടേളു. എല്ലാ സംഗതികളും താനോൎമ്മ വെക്കുന്നുണ്ടോ?

ഹൊ- ഓൎമ്മ വെക്കുന്നണ്ട തിരുമനസ്സെ.

ഹാം- എന്റെ മനസ്സിൽ , എന്നെ ഉറങ്ങാനയക്കാത്ത വിധത്തിൽ ഒരു തമ്മിൽ തല്ലുണ്ടായിരുന്നു. ചങ്ങലയോടുകൂടിയ ലഹൾകളേക്കാൾ കഷ്ടസ്ഥിതിയിലാണ ഞാൻ കിടന്നിവന്നതെന്ന എനിക്കു തോന്നി.

അവിവേകത്തൊടു-
ആലോചിക്കാതെനാംചെയ് വതു ഫലമുതകി-
കാങ്കെകൊണ്ടും പെരുത്തൊ-
ന്നാലോചിച്ചിട്ടുചെയ്യുംകൂടിലകൃതിഫല-
ത്തിന്നുപറ്റയ്ക്കുകൊണ്ടും
വെക്ക നൊവല്ലഭാഷക്കൊരുഫലമിവിടെ
തീക്കിലും തത്സ്വരൂപം




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/169&oldid=160523" എന്ന താളിൽനിന്ന് ശേഖരിച്ചത്