ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവിടുന്ന് ഇയ്യാൾക്കു കിന്പുരുഷന്ന സൂര്യൻ തന്നെ. എൻറെ അമ്മയുടെമേൽ അത്ര സ്നേഹമായിരുന്നു. അവിടുത്തെ മുഖത്ത് ഒരു കാറ്റടിപ്പാൻപോലും അവിടുന്നയക്കില്ലായിരുന്നു. ദൈവമേ! ഞാനോർമ്മ വെക്കണോ? എന്തിനാ-തിന്നതിന്മേലധികമായ ആർത്തിയുണ്ടാകുന്ന മാതിരി അവിടുന്ന ഇദ്ദേഹത്തിൻറെ കുടെ നടപ്പാനാഗ്രഹിക്കും- അങ്ങിനെ ഒക്കയായിട്ടും - ഒരു മാസത്തിനുള്ളിൽ -ഞാനതിനെപ്പറ്റി വിചാരിക്കാതിരിക്കട്ടേ-ചപലതെ! നിയ്യൊരു പെണ്ണുതന്നെ - കഷ്ടിച്ചൊരു മാസം- "നിയോബിയെ" പ്പോലെ കണ്ണീരിൽ മുങ്ങീട്ട എൻറെ നിർഭാഗ്യനായ പരിശുദ്ധനായ അച്ഛൻറെ ശവത്തിൻറെ പിന്നാലെ പോകുന്പോളിട്ടിരുന്ന പാദുക പഴകുന്നതിന്നുകൂടി മുന്പിൽ-എന്തിനാ അവള്, അവളുകൂടി- അയ്യോ! ദൈവമേ! പൂർവ്വപരമാലോ ചിപ്പാൻ ശക്തിയില്ലാത്ത ഒരു മൃഗം-ഇതിലധികം കാലം വ്യസനിച്ചിട്ടുണ്ടായിരിക്കും- എൻറെ എളയച്ഛനെ-എൻറെ അച്ഛൻറെ അനുജനെ- കല്യാണം കഴിച്ചു-എന്നാൽ ഞാനും "ഹർക്കുലിസ്സു" മായിട്ടുള്ള സാമ്യം ഒരു മാസത്തിന്നുള്ളിൽ-

അന്യായമായധികമിട്ടൊഴുകിച്ചകണ്ണീ

രിന്നുള്ളൊരാപ്പുളിരസാലുളവാംതുടുപ്പും

നിന്നില്ലനീരസമെഴും മിഴികൾക്കുപാർത്താ

ലെന്നേ കടപ്പമതിൽമുന്പവൾവേട്ടുവല്ലൊ

കഷ്ടംദുർന്നീതിയായിട്ടതിവിരുതൊടസം

ബന്ധസംബന്ധമൊന്നീ

മട്ടിൽതാൻചേർത്തതോർത്താലതിക"ിനമരേ!

വേഗ!നീദുഷ്ടനെത്രെ

നിയോബിക്കു വളരെ മക്കളുണ്ടായിരുന്നതിനാൽ വളരെഗർവ്വിഷ്യായി. അതിനാൽ അവളുടെ മക്കളെ എല്ലാവരേയും കൊന്ന അവളെ ഒരു കല്ലാക്കി തീർത്തു. അതുനിമിത്തം അവൾ വളരെ ദുഃഖിതയായി ശേഷം കാലം എല്ലായ്പോഴും കരഞ്ഞുകൊണ്ടുതന്നെ ഇരുന്നു.

ഹർക്കുലീസ്സു= എല്ലാരിലും വെച്ച ശക്തിമാനായ ഒരാൾ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/22&oldid=160547" എന്ന താളിൽനിന്ന് ശേഖരിച്ചത്