ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അങ്കം-1 രംഗം 2
17

ഒട്ടും നന്നല്ല മേലൊരു ഗുണവുമില്ലിതിൽ
കിട്ടുവാനും പ്രയാസം
പൊട്ടുന്നു മാനസമെ പരമിതു പറവാൻ
കൂടി വയ്യായ്ക മൂലം

41

(ഹൊറേഷ്യോ, മാർസലസ്സ്, ബർനാർഡോ, ഇവർ പ്രവേശിക്കുന്നു.)

ഹൊ-- തിരുമനസ്സുകൊണ്ടു സുഖിയായിരിക്കട്ടെ.
ഹാം-- തന്നെ ക്ഷേമത്തോടെ കണ്ടതിൽ ഞാൻ സന്തോഷിക്കുന്നു. ഹൊറേഷ്യോ! എനിക്കാളെ മാറിയോ?
ഹൊ-- തിരുമനസ്സെ! അവന്തന്നെ. എല്ലായ്പ്പോഴും ഇവിടുത്തെ പാദസേവകനായ ഒരു ദാസൻ.
ഹാം-- എന്റെ ഒരു നല്ല സ്നേഹിതൻ. ആ പേരാണ് തന്നോടു ഞാനുപയോഗിക്കുന്നതു ഹൊറേഷ്യോ! മാർസലസ്സോ?
മർ-- സ്വാമീ.
ഹാം--ഞാൻ തന്നെ കണ്ടതിൽ വളരെ സന്തോഷിക്കുന്നു. നന്നായ് വരട്ടേ; എന്നാൽ വാസ്തവത്തിൽ എന്തേ വിറ്റൻബർഗിൽനിന്നു പോന്നത?
ഹൊ-- മടി തന്നെ തിരുമനസ്സെ!

ഹാം--

നിന്നിൽ ദ്വേഷമെഴും ജനങ്ങളുമിതോ-

തികെൾക്കുവാൻ വയ്യമെ
നിന്നിൽ തെറ്റിതു നീ പറഞ്ഞുചെവികൾ
ക്കേകായ്കബോധവ്യഥാ
നന്നായ് ഞാനറിയും നിനക്കു മടിയി-
ല്ലെന്നെൽസിനോർനാട്ടിലെ
ന്തെന്നാലേറെ നിനക്കു നാം മധു കുടി
പ്പാനായ് പടിപ്പിച്ചിടാം

42

ഹൊ-- തിരുമനസ്സേ! ഞാൻ തിരുമനസ്സിലെ അച്ഛന്റെ സംസ്കാരടിയന്തിരം കാണ്മാൻ വന്നതാണ്
ഹാം-- ഹേ സബ്രഹ്മചാരീ! എന്നെ പരിഹസിക്കരുതെ! ഞാനപേക്ഷിക്കുന്നു. എന്റെ വിചാരം എന്റെ അമ്മയുടെ കല്യാണം കാണ്മാനായിരിക്കുമെന്നാണ്

"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/23&oldid=160548" എന്ന താളിൽനിന്ന് ശേഖരിച്ചത്