ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അങ്കം-1 രംഗം-2
19

ബർനാർഡോവുംപരപ്പായ്പിജനമരവമി-

ല്ലാതെയുള്ളർദ്ധരാവിൽ

മുന്നിൽക്കണ്ടത്തിമുട്ടീമുടിമുതലടിയോ-

ളംപെരുത്തായുധൗഘം

തന്നെത്താനേന്തിയത്യത്ഭുതമയിതവതാ

തന്റെമട്ടുള്ളരൂപം.
45

ഗാംഭീർയ്യമ്യോഗ്യാഭാവമ്പരമിവവെളിവാ-

ന്മട്ടിലായിട്ടുളന്നാൽ

തുമ്പെത്തുംതൻഗത്ക്കത്രയുംകലവഴി-

ക്കാമഹാന്മെല്ലെമെല്ലെ

സംഭ്രാന്തിപ്പെട്ടുപേടിച്ചിപരധികുമുഴ-

ന്നത്ഭുതപ്പെട്ടുനോക്കും

കൺപാട്ടിൽകൂടെയെന്തത്ഭുതമൊരുനിലയായ്

മൂന്നുവട്ടംനടന്നു.
46

അപ്പോൾ പേടിച്ചിവരുരുകി കുഴമ്പാവാറായി. ഊമയെപ്പോലെനിന്നു. അവിടുത്തോടൊന്നും സംസാരിച്ചില്ല. ഇവരെന്നോവിവരം വളരെ വളരെ സ്വാകാർയ്യമായി പറഞ്ഞു. പിന്നെ ഞാനിവരോടൊന്നിച്ചു മൂന്നാം ദിവസം രാത്രി കാവലിരുന്നു. അവിടെ ഇവർ പറഞ്ഞ മാതിരി അതേ സമയത്ത അതേ സ്വരൂപത്തിൽ പ്രേതം വന്നു. ഞാൻ തിരുമനസ്സിലെ അച്ഛനെന്നറിഞ്ഞു; ൟ കൈകൾക്കു തമ്മിൽ തന്നെ അത്ര സാമ്യമില്ല.

ഹാം- ഇത എവിടെ ആയിരുന്നു?

മാർ- ഞങ്ങൾ കാത്തിരുന്ന മണ്ഡപത്തിൽ സ്വാമി.

ഹാം-താനവിടുത്തോടു സംസാരിച്ചില്ലെ?

ഹൊ-തിരുമനസ്സേ! ഞാൻ സംസാരിച്ചു; പക്ഷേ അവിടുന്നു ഉത്തരമൊന്നും പറഞ്ഞില്ല. എന്നാൽ സംസാരിപ്പാൻ മോഹമുള്ളതുപോലെ അവിടുന്നൊരിക്കൽ തലപൊക്കി മിണ്ടാൻ ഭാവിച്ചു എന്നിനിക്കു തോന്നി. അപ്പോഴെക്കു കോഴി കൂകി. ആ ശബ്ദം കേട്ടപ്പോൾ അവിടുന്ന കുതിച്ചോടി ഞങ്ങളുടെ ദൃഷ്ടിയിൽനിന്നു മറഞ്ഞു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/25&oldid=160550" എന്ന താളിൽനിന്ന് ശേഖരിച്ചത്