ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹാംലെറ്റ നാടകം 24

            കുമ്പിട്ടീടുന്നകാലത്തിനുപെടുമൊരുപൈ-
                           തങ്ങളെത്തെല്ലുമാത്രം
          കൂമ്പിന്നുള്ളംവിടർക്കുന്നളവൊരുപുഴുവുൾ-
                            പ്പെട്ടുപീഡപ്പെടുത്തും
               വമ്പേറുംയൌവനത്തിന്നുദയമതിലലി-
                           ഞ്ഞുള്ളമഞ്ഞിന്റെമേലേ
                 മുമ്പേവീശാനെളുപ്പംപെരുതുപകരുമാ
                                   ക്കാറ്റുമുറ്റംജഗത്തിൽ                               54

അതുകൊണ്ടു വളരെ കരുതിയിരിക്കു. സൂക്ഷിച്ചാലാപ ത്തില്ല. യൌവനം, അരികെ ആരുമില്ലെങ്കിൽകൂടി തന്നെ ത്താനെതൃക്കാം.

   രഫീ-ഈ സദുപദേശത്തിന്റെ ഫലത്തെ ഞാനെന്റെ ഹൃദ
        യത്തിന്റെ കാവൽക്കാരനാക്കി വെക്കും. എന്നാൽ,
                     കണ്ടനിർദ്ദയപുരോഹിതാകൃതികൾ
                           താൻകൊടുക്കുമുപദേശമുൾ.
                   ക്കൊണ്ടിടാതെബഹുതണ്ടുതപ്പികൾവി.
                           ചാരഹീനർമദാനാർത്തരായ്
                       ഇണ്ടലറ്റുമൃദുകൊഞ്ചലാംസുഖവ-
                             ഴിക്കുപോയ്പറയുമാംവിധം
                        കണ്ടകാഢ്യകടുകുത്തലാംവഴിയി-
                              നിക്കുവാനിനുകഥിക്കൊലാ                         55
   ലെർ-എയ്! എന്നെപ്പേടിക്കേണ്ട. ഞാൻ വളരെ നേരമായി
     താമസിക്കുന്നു. ഒ! എന്റെ അച്ഛനിതാ ഇങ്ങോട്ടു വരുന്നു.
                     (പൊളോണിയസ്സു പ്രവേശിക്കുന്നു)
             രണ്ടനുഗ്രഹമുണ്ടായാലുണ്ടതിന്നധികംഗുണം
      രണ്ടാമതുംയാത്രചൊല്വാനുണ്ടായ്പിന്നിതുമേതരം      56
പൊ-അല്ലാ ലെർട്ടീസ്സിപ്പോഴുമിവിടെയാണ? കപ്പൽകേറു! ക
   പ്പൽകേറു! കുറവുതന്നെ. തന്റെ കപ്പലിന്റെ പായ നീർത്തി
               ശരിയാക്കിയിരിക്കുന്നു. തനിക്കുവേണ്ടി                                                              കാത്തുനില്ക്കുകയാ
      ണ്. ഇതാ എന്റെ അനുഗ്രഹം എപ്പോഴും തന്റെ കൂടെ
          (ലേർട്ടീസേസിന്റെ തലയിൽ കൈവച്ചുകൊണ്ട്)

   പുരോഹിതാകൃതികൾ = പുരോഹിതവേഷം കെട്ടിയവർ
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/30&oldid=160555" എന്ന താളിൽനിന്ന് ശേഖരിച്ചത്