ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പൊ-സത്യവാനോ തിരുമനസ്സേ? ഹാം-അതെ ഫേ! ഇക്കാലത്തു സത്യവാദിപതിനായിരത്തിലൊന്നെയുള്ളു.

പൊ- അതു വളരെ സത്യമാണ് തിരുമനസ്സേ

ഹാം-എന്തുകൊണ്ടന്നാൽ, ജന്തുക്കളുടെ മാംസത്തെ ചുംബിക്കുന്ന ഒരു ദൈവവമാകകൊണ്ടു ചതയായിൽ സൂര്യൻ കൃമിപ്പിക്ുകന്നു എങ്കിൽ - തനിക്കൊരു മകളുണ്ടോ?

പൊ-ഉണ്ട് തിരുമനസ്സേ.

ഹാം- അവൾ വെയിലത്തു നടക്കാതിരിക്കട്ടേ, ഗർഭം ധരിക്കുന്നത് വരനു ഗ്രഹന്തന്നെയാ്. എന്നാൽ തൻറെ മകൾ ധരിക്കുന്നതുപോലെയുള്ളതല്ല. ഹേ മൂപ്പരേ1 ഇത് മനസ്സിരുത്തി കേൾക്കൂ.

പൊ-(സ്വാഗതം) ഇതിനെന്താ പറയുക? എപ്പോഴും എൻറെ മകളെപ്പറ്റിത്തന്നെ പറയുന്നു. എന്നാൽ എന്നെ ഇദ്ദേഹം ആദ്യം കണ്ടിട്ടറിഞ്ഞില്ല. ഇദ്ദേഹം ഞാൻ ഒരു മത്സ്യക്കച്ചവടക്കാരനെന്നേ പറഞ്ഞത്. ഇദ്ദേഹത്തിന്ന് ഭ്രാന്തു മുഴുത്തിരിക്കുന്നു. നന്നെ കടന്നു. സത്യമായിട്ടും എൻറെ ചെറുപ്പക്കാലത്ത് അനുരാഗം നിമിത്തം ഞാൻ വളരെ സുഖക്കേടനുഭവിച്ചിട്ടുണ്ട്. ഇശ്ശിയിതുപോലെ തന്നെ ഞാനെനിയും ഇദ്ദേഹത്തോടു ചോദിക്കട്ടെ. (പ്രകാശം) ഇവിടുന്നെന്താ വായിക്കുന്നത്?

ഫാം-വാക്കുകൾ വാക്കുകളഅ]

പൊ-എന്താ കാര്യം?

ഹാം- ആര് തമ്മിൽ?

പൊ-ഇവിടുന്നു വായിക്കുന്നതിൻറെ താൽപര്യമെന്താണെന്നാണ് ഞാൻ ചോദിക്കുന്നത്

ഹാം-ശകാരങ്ങളാണെടൊ! എന്തെന്നാൽ, വയസ്സ്ന്മാർക്ക് നരച്ച താടിയുണ്ട്, മുഖം ചുളിഞ്ഞിട്ടാണ്, അവരുടെ കണ്ണിൽ നിന്നു കൊഴുത്ത അന്പറും, പ്ലാവൃക്ഷത്തിൻറെ പഗ്ദയും വരും. അവർക്ക് ബുദ്ധിക്കുറവ് ധാരാളമുണ്ട്. വളരെ ശക്തികുറഞ്ഞമട്ടിൻറെ ഏപ്പുമുണ്ടെന്നും മറ്റും ആ പരിഹാസകക്ഷി പറയുന്നു. ഇതെല്ലാം നല്ല ദൃഢമായി ഞാൻ വിശ്വസിക്കു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/60&oldid=160572" എന്ന താളിൽനിന്ന് ശേഖരിച്ചത്