ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നുണ്ടെങ്കിലും ഇങ്ങിനെ എഴുതുന്നതു മര്യാദയാണെന്നു വിചാരിക്കുന്നില്ല. എന്താണെന്നു വെച്ചാൽ തനിക്കു ഒരു ഞണ്ടിൻറെ മാതിരി പിന്നോക്കം നടപ്പാൻ കഴിയുമെങ്കിൽ താനെടൊ എന്നെപ്പോലെ വയസ്സനാവണാ.

പൊ-(സ്വാഗതം) ഭ്രാന്താണെങ്കിലും ഇതിന്നൊരു സക്രമം ഉണ്ട് (പ്രകാശം) തിരുമനസ്സിന്നു പുറത്ത് കാറ്റത്തേക്ക് വരുമോ? ഹാം-എൻറെ ശവക്കുഴിയിലെക്കോ?

പൊ- അതു കാറ്റിൻറെ പുറത്തു തന്നെ (സ്വാഗതം) ഇദ്ദേഹത്തിൻറെ മറുവടികൾ ചിലപ്പോൾ എത്ര സാരഗഭിതങ്ങളാണ് ഭ്രാന്ത് പലപ്പോഴും സംഗതിവശാൽ പ്രകടിപ്പിക്കുന്നതും ആലോചനക്കും തൻറേടത്തിന്നും ഇത്ര ശരിയായും വെടിപ്പായും പുറപ്പെടുവിക്കുവാൻ കഴിയാത്തതും ആയ ഓരോ ഭംഗിവാക്കുകൾ! ഞാനിദ്ദേഹത്തെ ഇവിടെ വിട്ടു എൻറെ മകളുമായുള്ള കൂടിക്കാഴ്ചക്കു ഉടനെ തരമുണ്ടാക്കട്ടെ (പ്രകാശം) എൻറെ ബഹുമാനപ്പെട്ട തിരുമനസ്സേ! ഞാൻ പോവാൻ വളരെ താഴ്മയോടുകൂടെ ഇവിടുത്തെ അനുവാദം എടുക്കട്ടെ.

ഹാം-ഞാനതിലധികം മനസ്സായി ഉപേക്ഷിക്കുന്ന യാതൊന്നും എൻറെ കയ്യിൽ നിന്നെടുപ്പാൻ തനിക്ക് വയ്യാ എൻറെ ജീവിനൊഴികെ എൻറെ ജീവനൊഴികെ, എൻറെ ജീവനൊഴികെ.

പൊ-എന്നാലങ്ങിനെയാട്ടേ തിരുമനസ്സേ!

ഹാം-രം ഗ്ദല്യങ്ങളായ വൃദ്ധമുഢന്മാർ!

(റൊസൻക്രാൻസ്സും ഗിൽഡർൻസ്മർനും പ്രവേശിക്കുന്നു)

പൊ-ഹാംലെറ്റ് പ്രഭവിനെ തിരഞ്ഞു പോവുകയാണ് അദ്ദേഹം അതാ അവിടെ

റോസൻ - (പൊളോണിയസ്സിനോട്) ദൈവം അങ്ങേ രക്ഷിക്കട്ടേ. (പൊളോണിയസ്സ് പോയി)

ഗിൽ- എൻറെ ബഹുമാനപ്പെട്ട തിരുമനസ്സേ!

റോ-എൻറെ പ്രിയപ്പെട്ട തിരുമനസ്സെ!

ഫാം - എൻറെ സുശിലന്മാരായ സ്നേഹിതരേ! ഹേ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/61&oldid=160573" എന്ന താളിൽനിന്ന് ശേഖരിച്ചത്