ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

റോ- സത്യമായും ഇതിനെപ്പറ്റി രണ്ടു പക്ഷവും നല്ലവണ്ണം വാദമുണ്ടായിട്ടുണ്ട്. അവരെ വാദത്തിൽ ചാടിക്കുന്നത് ഒരു പാപമാണെന്ന് നാട്ടുകാർ വിചാരിക്കുന്നതുമില്ല. കവിയും നടനുംകൂടി പ്രാരംഭത്തിൽ ഒരു തമ്മിൽത്തല്ലില്ലെങ്കിൽ കുറച്ചുകാലം നാടകത്തിന്നു പണം തന്നെ കൊടുത്തിരുന്നില്ല.

ഹാം-അങ്ങിനെ വരുമോ?

ഗിൽ- ധാരാളമായി, കൊണ്ടുപിടിച്ച് വാക്കലഹമുണ്ടായി

ഹാം- പിള്ളരതിൽ മെച്ചം കൊണ്ടുപോയ്ക്കളയുമോ?

റോ-ഉവ്വ് നിശ്ചയമായിട്ടും ഹർക്കുലീസ്സിനെ ആയാളുടെ ഭാരത്തോടുംകൂടി.

ഹാം- അതത്രത്ഭുതമില്ല. എൻറെ എളയച്ഛൻ ഡന്മാർക്കിലെ രാജാവാണ്. എൻറെ അച്ഛൻ ജീവിച്ചിരിക്കുന്പോൾ ഇദ്ദേഹത്തിൻറെ നേരെ കൊഞ്ഞനം കാട്ടിയിരുന്നവർ ഇപ്പോൾ ഇദ്ദേഹത്തിൻറെ ചെറിയ ഒരു ചിത്രത്തിന്ന് ഇരുപത്, നാല്പത്, അന്പത് അല്ല നൂറ് ഡക്കറ്റും കൊടുക്കുന്നു. തത്വശാസ്ത്രത്തിന്നു കണ്ടു പിടിപ്പാൻ കഴിയുമെങ്കിൽ, സത്യമായി പറയാം, ഇതിൽ സ്വാഭാവികമായിട്ടുള്ളതിൽ കുറച്ചധികമുണ്ട്.

(ഉള്ളിൽനിന്നു വാദ്യഘോഷം)

ഗിൽ-അതാ നാടകക്കാർ

ഹാം- നിങ്ങൾ എൽസിനോറിൽ വന്നതു സന്തോഷം, നിങ്ങളുടെ കൈ കാണട്ടേ ഇങ്ങോട്ടു വരൂ!

ഉപചാരമാതിരികൾകൊ

ണ്ടുപചിതമാംലൌകികംജഗത്തിങ്കിൽ

സൽക്കാരത്തിന്നുള്ളൊരു

മുഖ്യമതാമംഗമാണെല്ലൊ

ഹർക്കുലീസ്സ...= ഹെർക്കുലിസ്സ എന്ന ശക്തിമാൻ ഭൂമി മുഴുവൻ ഭേസിക്കൊണ്ട് ഒരു ചിത്രം ലണ്ടൻ പട്ടണത്തിലെ "ഗ്ലോബ തിയറ്റർ" എന്ന നാടകശാലയിൽ ഉണ്ടായിരുന്നു; അതാണ് സൂചകം. ഡക്കറ്റു= ഒരു വക നാണ്യം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/67&oldid=160577" എന്ന താളിൽനിന്ന് ശേഖരിച്ചത്