ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അങ്കം 2 രംഗം 2 ളിൽ അസത്തുക്കളുടെ രുചിക്കു പറ്റിയ വഷളത്തങ്ങളൊന്നുമില്ലെന്നും, ഗ്രന്ഥകർത്താവു ധാഷ്ട്യക്കാരനാണെന്നു പറവാൻ ഭാഷയിൽ യാതൊന്നുമില്ലെന്നും, അതിൻറെ സന്പ്രദായം വളരെ നിഷ്കളങ്കമായതും മാധുര്യമുള്ളതുപോലെ തന്നെ ദോഷരഹിതമായുള്ളതും, മോടിയേക്കാളധികം സൌകമാര്യത്തോടു കൂടിയതുമാണെന്നും? ആരോ ഒരാളവിടെ വെച്ച് പറഞ്ഞത് എന്നുക്കോർമ്മ തോന്നുന്നുണ്ട്. അതിലെ ഒരു പ്രസംഗം എനിക്കു വളരെ ബോദ്ധ്യമായിരുന്നു. അത് "ഏനിയ" ഡിഡോവിനോടു പറയുന്നു കഥയാണ്. "പ്രൈമി"നെ കൊന്നതിനെപ്പറ്റി പറയുന്ന ഭാഗം പ്രത്യേകിച്ചും- അതു നിങ്ങൾക്കോർമ്മയുണ്ടെങ്കിൽ-ഇതാ ഇവിടെനിന്ന് തുടങ്ങുവിൻ നോക്കട്ടെ നോക്കട്ടെ.

പെരുത്തുഗ്രൻവ്യാഘ്രത്തിനുശെരിപിറസ്സ-

അങ്ങിനെയല്ല പിറസ്സെനാണാംരംഭം.

പിറസ്സുഗ്രൻഭാവിക്രിയചിലതുസൂചിച്ചിടുമൊരാ-

മരങ്കെണ്ടുള്ള ശ്വാദരമതിലൊളിച്ചന്നനുടെ

കരൾപ്പോരിന്നൊത്താനിശയെ തൃകരിങ്കൈകളുടയോൻ

കറുപ്പിന്മേൽപുശീ പരിയഭയമാംമറ്റൊരുനിറം

കഷ്ടം തൽക്കുലയിൽത്തുണച്ചവികട

ക്രൂരപ്രകാശപരം

തട്ടുംവീധികൾചൂടിലമ്മജനകൻ പൈ-

തങ്ങൾതൻശോണിതം

പറ്റിപ്പറ്റിയുണങ്ങിരക്തമയമാം

കേശാദിപാദത്തൊടും


പ്രൈം= ഒരു രാജാവിന്റെ പേർ
പിറസ്സ = ഗ്രീക്കുകാരും ട്രൊയിക്കാരും തമ്മിലുണ്ടായ യുദ്ധത്തിൽ ഗ്രീക്കുകാരിൽ ചിലർ മരംകൊണ്ടു കുതിരകളെ ഉണ്ടാക്കി അതിൽ അടച്ചിരുന്ന സാമോപായംകൊണ്ടു ട്രൊയിക്കാരുടെ കോട്ടയുടെ ഉള്ളിൽ വെപ്പിച്ചു. രാത്രി അവർ അതു താന്നു പുറത്തു ചാടി ട്രായി നഗരം നശിച്ചു. പിറസ്സ അങ്ങിനെ ഒളിച്ചിരുന്നവരിൽ ഒരാളാണ്.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/71&oldid=160582" എന്ന താളിൽനിന്ന് ശേഖരിച്ചത്