ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അങ്കം - 2 രംഗം- 2 ച്ചതിന്നു ശേഷം സംസ്കാരസ്ഥലത്തു നിന്ദ്യമായ ഒരു ശിലാ ലേഖനം വെക്കുന്നതാണ നല്ലത. പൊ - തിരുമനസ്സെ !ഇവരുടെ യോഗ്യതപോലെ ഞാൻ ആ ദരിക്കും. ഹാം - അതു വളരെ നല്ലതു തന്നെ. എല്ലാവരെയും അവരവരുടെ യോഗ്യതപോലെ സൽക്കരിക്കുന്നതായാൽ ആർക്കാണ തല്ലുകൂടാതെ കഴിയുക. തന്റെ മാനമർയ്യാദപോലെ ഇവരെ സ്വീകരിക്കു.ഇവരുടെ ( ആവശ്യം കുറയുന്നേടത്തോളം) തന്റെ ഔദാർയ്യം പ്രകാശിക്കും.ഇവരെ കൂട്ടിക്കൊണ്ടു പോവൂ. പൊ - വരുവിൻ. ഹാം - ഇയ്യാളുടെകൂടെ പൊയ്ക്കൊൾവിൻ.ഞാൻ നാളെ ഒരു കഥ കേൾക്കാം. (പൊസ്സോണിയസ്സും പ്രനനടനൊഴികെ മറ്റെല്ലാ നടന്മാരും പോയി).ഹേ പഴയചങ്ങാതി ! ഞാൻ പറയുന്നതു മനസ്സിലാവുന്നുണ്ടോ? നിങ്ങൾക്കു "ഗോൺസാഗോവധം" അഭിനയിക്കാമോ; പ്ര: ന - ഓഹോ. ഹാം - നാളെരാത്രി നമുക്കതാവാം.പന്ത്രണ്ടോ പതിനാറോ വരിയുള്ള ഒരു പ്രസംഗം ഞാനുണ്ടാക്കി അതിൽക്കൂട്ടി ചേർത്താൽ ആവശ്യമുണ്ടെങ്കിൽ പഠിച്ചുകൂടെ. പ്ര: ന - വളരെനല്ലത, അദ്ദേഹത്തിന്റെകൂടെ പൊയ്ക്കൊളു. അദ്ദേഹത്തിനെ പരിഹസിക്കരുതെ (പ്രധാനനടൻപോയി). എന്റെ സ്നേഹിനന്മാരെ! രാത്രിവരെ ഞാൻ നിങ്ങളെ പിരിഞ്ഞുപോട്ടെ.നിങ്ങൾ എൽസിനോർക്ക വന്നതു നന്നായി. റോസൻ - വേണ്ടില്ല തിരുമനസ്സെ! ഹാം - ശരി.എന്നാലങ്ങിനെയാകട്ടെ.ദൈവം സഹായിക്കട്ടെ. ( റോസ,ഗിൽ,പോയി).ഇപ്പോൾ ഞാൻ തന്നെ ആയി.

പഴയ - വളരെ കാലം മുമ്പേ മുതൽക്കേ പരിചയമുള്ളു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sajil Vincent എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/75&oldid=160585" എന്ന താളിൽനിന്ന് ശേഖരിച്ചത്