ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അങ്കം-3 രംഗം-2

ച്ചു കൊള്ളാം. ഹാ ദൈവമെ! രണ്ടു മാസം മുമ്പെ മരിച്ചിട്ട എനിയും മറകാതിരിക്കെ! അപ്പോൾ യോഗ്യനായ ഒരാളു ടെ ഓർമ്മ ആയാളുടെ ജീവശേഷം അരവർഷവുംകൂടി നില്ക്കു മെന്നുള്ളതു വിചാരിക്കാം. പക്ഷെ ആയാൾ അതിന്നു ദേ വാലയങ്ങൾ പണി ചെയ്യിച്ചിരിക്കണം. അല്ലാത്ത പക്ഷം

മറവായീമറവായീ

"നരഹയ"മിതിഗാഥശവകുടീശിലയിൽ

എഴുതിയനരഹയമതുവിധ

മഴകിലവന്മറവിസമ്മതിക്കേണം 158 (കുഴൽ‌-ഊമക്കളി പ്രവേശിക്കുന്നു).

(പരസ്പരം ആലിംഗനംചെയ്തുകൊണ്ട വളരെ താല്പർയ്യത്തോടുകൂടിയ ഒരു രാജാവും രാജ്ഞിയും പ്രവേശിക്കുന്നു. രാജ്ഞി മുട്ടുകുത്തി അദ്ദേഹത്തിന്റെ കാക്കൽ നമസ്കരിക്കുന്നമാതിരി കാണിക്കുന്നു. അദ്ദേഹം അവിടുത്തെ എടുത്ത അവിടുത്തെ കഴുത്തിൽ തല ചാകുകയും, പിന്നെ ഒരു പുഷ്പതലത്തിൽ കിടക്കുകയും ചെയ്യുന്നു. അദ്ദേഹം ഉറങ്ങി എന്നു കണ്ടു രാജ്ഞി അദ്ദേഹത്തെ വിട്ടു പോകുന്നു. ഉടനെ ഒരുത്തൻ വന്ന അദ്ദേഹത്തിന്റെ കിരീടമെടുത്തു ചുംബിച്ചു രാജാവിന്റെ ചെവികളിൽ വിഷം പകർന്നു പോകുന്നു. രാജ്ഞി മടങ്ങി വരുന്നു. രാജാവു മരിച്ചതായി കണ്ടിട്ടു വലിയ വ്യസനം നടിക്കുന്നു. ശവമെടുത്തുകോണ്ടു പോകുന്നു. വിഷം പകർന്നവൻ സമ്മാനങ്ങളെക്കൊണ്ടു രാജ്ഞിയുടെ സേവ കൂടുന്നു. കുറച്ചു നേരത്തിന്ന അവിടുന്ന വൈരശ്യം നടിക്കുന്നു. ഒടുവിൽ അവന്റെ അനുരാഗത്തെ സ്വീകരിക്കുന്നു. എല്ലാവരും പോയി).

ഒഫീ- ഇതിന്റെ സാരമെന്താ തിരുമനസ്സെ?

ഹാം- ദൈവമാണ സത്യം, ഇതൊരു ഗൂഢപ്രവൃത്തിയാണ.

ഒഫീ- ഒരു സമയം ൟ ഊമക്കളി ൟ നാടകത്തിന്റെ കഥ

സൂചിപ്പിക്കുകയായിരിക്കാം. (സൂത്രധാരൻ പ്രവേശിക്കുന്നു).

ഹാം- ഇവനിൽനിന്നു നമുക്കറിയാം, നടന്മാർക്കു സ്വകാർയ്യ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/95&oldid=160596" എന്ന താളിൽനിന്ന് ശേഖരിച്ചത്