ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഷ്ടിമുദ്രകൊണ്ടും കാട്ടണം

കൎത്തരീ കടകം ശാസ്ത്രം കാല്യമാസ്യ പതാ
കകം പതാക കടകൊ മാസം തദ്വദെവ
ചഗൌസ്മൃതാ  ൧൦൭ 

ശാസ്ത്രത്തെ കൎത്തരീമുഖമുദ്രകൊണ്ടും കടക മുദ്ര കൊ ണ്ടും പ്രഭാതത്തെ ഹംസാസ്യ മുദ്രകൊണ്ടും പതാക മു ദ്രകൊണ്ടും അതുപ്രകാരം തന്നെ ഗൊവിനെയും കാ ട്ടണം-

കൎത്തരീ കടകം കന്യാ ശ്രീവത്സം ശിഖരാ
ഞ്ജലിഃ വൎദ്ധമാനക ഹംസാസ്യ സ്ത്വധ
രഃ പരികീൎത്തിതഃ  ൧൦൮ 

കന്യകയെ കൎത്തരീമുഖ മുദ്രകൊണ്ടും കടക മുദ്രകൊ ണ്ടും ശ്രീവത്സത്തെ ശിഖരമുദ്രകൊണ്ടും അഞ്ജലിമുദ്ര കൊണ്ടും അധരത്തെ വൎദ്ധമാനക മുദ്രകൊണ്ടും ഹം സാസ്യമുദ്രകൊണ്ടും കാട്ടണം.

പതാകമുഷ്ടീ ഹിംസാസ്യാൽ പ്രതിബന്ധ
സ്തഥൈവച പതാക മുകുളാ ഹസ്താഃ സു
ഗ്രീവാംഗദ ബാലിനഃ  ൧൦൯ 

ഹിംസയെ പതാക മുദ്രകൊണ്ടും മുഷ്ടിമുദ്രകൊണ്ടും അപ്രകാരംതന്നെ തടവിനെയും സുഗ്രീവൻ അംഗദ ൻ ബാലി ഇവരെ പതാകമുദ്രകൊണ്ടും മുകുളമുദ്രകൊ ണ്ടും കാട്ടണം

സംയുക്ത ഹസപക്ഷാസ്യുഃ കിശാ ഹനു
മദാദയഃ പതാകാ കൎത്തരി ഹസ്തഃ പത്ത
നം ദശകന്ധരഃ  ൧൧൦ 

ഹനുമാൻ തുടങ്ങിയ വാനരന്മാരെ രണ്ടകൈകൊ

ണ്ടുമുള്ള ഹംസപക്ഷമുദ്രകൊണ്ടും ഭവനത്തെയും രാവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Hasthalakshana_deepika_1892.pdf/23&oldid=160685" എന്ന താളിൽനിന്ന് ശേഖരിച്ചത്