ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗരുഡനെ ശിഖരമുദ്രയുടെ ഒരുഭെദംകൊണ്ടും അ ന്നത്തെ മുകുള മുദ്രയുടെഒരുഭെദംകൊണ്ടും രത്നത്തെ വ ൎദ്ധമാനക മുദ്രകൊണ്ടും അഞ്ജലി മുദ്രകൊണ്ടും ക്രീഡയെ കടക മുദ്രകൊണ്ടും അഞ്ജലി മുദ്രകൊണ്ടും കാട്ടണം.

സൂചീ മുഖാഞ്ജലീ ശ്ചിത്രം പൗത്ര പുത്രാ
വുദാഹൃദൌ കൎത്തരീമുഖ മുദ്രാഖ്യൌ പു
ത്രീ കടക സൂചികാ  ൧൧൫ 

വിശെഷത്തെ സൂചിമുഖ മുദ്ര കൊണ്ടും അംജലീ മുദ്ര കൊണ്ടും പുത്രനെയും പുത്രന്റെ പുത്രനെയും കൎത്തരീ മുഖമുദ്രകൊണ്ടും മുദ്രാഖ്യമുദ്രകൊണ്ടും പുത്രിയെ കടക മുദ്രകൊണ്ടും സൂചീമുഖമുദ്രകൊണ്ടും കാട്ടണം-

വൎദ്ധമാനകപക്ഷാഖ്യം ബുധൈഃ പീയൂ
ഷ മിഷ്യതെ മുദ്രാഖ്യ പല്ലവൊ ബാഹുരൂ
പായഃ പരികീൎത്തിതഃ  ൧൧൬ 

അമൃതിനെ വൎദ്ധമാനക മുദ്രകൊണ്ടും ഹംസപക്ഷ മുദ്രകൊണ്ടും ബാഹുവെയും ഉപായത്തെയും മുദ്രാഖ്യമു ദ്രകൊണ്ടും പല്ലവമുദ്രകൊണ്ടും കാട്ടണം-

കടകാഖ്യകരഃപ്രായഃസ്ത്രീത്വെ സൎവ്വത്രയൊ
ജയെൽ കടകൌ മുകുരൊ പെത സ്സുന്ദരീപ
രികീൎത്തിതഃ  ൧൧൭ 

സ്ത്രീത്വത്തിങ്കൽ മിക്കവാറും കടക മദ്ര ചെരെണ്ടതാകു ന്നു- സുന്ദരിയെ കടകമുദ്രകൊണ്ടും മുകുരമുദ്രകൊണ്ടും കാട്ടണം-

നാശസ്തുമുഷ്ടിഭെദസ്യാൽ മദ്ധ്യം ശിഖരപ
ക്ഷകഃ പതാക കൎത്തരീ ഹസ്തൊ യുവരാ
ജ ഇതിസ്മൃതഃ  ൧൧൮ 

നാശത്തെ മുഷ്ടിമുദ്രയുടെ ഒരുഭെദം കൊണ്ടും മദ്ധ്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Hasthalakshana_deepika_1892.pdf/25&oldid=160687" എന്ന താളിൽനിന്ന് ശേഖരിച്ചത്