ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
൮൪


ത്തെ ശിഖരമുദ്രകൊണ്ടും ഹംസപക്ഷമുദ്രകൊണ്ടും യു വരാജാവിനെ പതാകമുദ്രകൊണ്ടും കൎത്തരീമുഖമുദ്ര കൊണ്ടും കാട്ടണം-

സംയുക്ത ഹസ്തപക്ഷാഖ്യൊ ദുഃഖം സ്യാ
ദഥസമ്മദഃ ഹസ്തൊഹി പക്ഷ മുദ്രാഖ്യഃ
ശൌൎയ്യം സംയുക്തമുഷ്ടികം  ൧൧൯ 

ദുഃഖത്തെ ഒന്നിച്ചചെൎത്തിരിക്കുന്ന ഹംസപക്ഷമുദ്ര കൊണ്ടും സന്തൊഷത്തെ ഹംസപക്ഷമുദ്രകൊണ്ടും മു ദ്രാഖ്യമുദ്രകൊണ്ടും ശൗൎയ്യത്തെ തമ്മിൽചെൎത്തിരിക്കു ന്ന മുഷ്ടിമുദ്രകൊണ്ടും കാട്ടണം.

കൎത്തരിമുഖ ഹസ്താസ്യുഃ ശംഖസൊപാന
വെണവഃ നീവി സംയുക്ത മുദ്രാഖ്യൊ നാ
സികാ വൎദ്ധമാനകഃ  ൧൨൦ 

ശംഖം സൊപാനം വെണു ഇവയെ ഒന്നിച്ചുചെ ൎത്ത കൎത്തരീമുഖമുദ്രകൊണ്ടും കണക്കുത്തിനെ തമ്മിൽ ചെൎത്തിരിക്കുന്ന മുദ്രാഖ്യമുദ്രകൊണ്ടും നാസികയെവ ൎദ്ധമാനകമുദ്രകൊണ്ടും കാട്ടണം-

ഹംസാസ്യൊ മണ്ഡപൊഃ ഹസ്ത അളകൊ
ഹംസപക്ഷകഃ ശൈവലഞ്ച തഥൈ
വാഹുഃ നാട്യശാസ്ത്ര വിശാരദാഃ  ൧൨൧ 

മണ്ഡപത്തെ ഹംസാസ്യ മുദ്രകൊണ്ടും അളകത്തെ യും ചല്ലി(ചണ്ടി)യെയും ഹംസപക്ഷ മുദ്രകൊണ്ടും കാട്ടണം

ദ്വയം സൎവ്വത്രയൊജ്യസ്യാൽ സൂചീമുഖ
സംസ്ഥിതഃ ഹസ്തശ്ശിഖര നാമെതി വി
ജ്ഞെയം വിബുധൈ സ്സദാ  ൧൨൨ 

രണ്ടെന്നുള്ളതിനെ എല്ലാദിക്കിലും ശിഖരമുദ്രകൊ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Hasthalakshana_deepika_1892.pdf/26&oldid=160688" എന്ന താളിൽനിന്ന് ശേഖരിച്ചത്