ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
12
ചരിത്രം

ഗവമ്മേൎണ്ടിന്റെ മേലധികാരം തുടങ്ങുന്നതുവരെ അതു കാൎയ്യമായി നിലനിന്നിട്ടുണ്ടെന്നു തന്നെ പറയാം.

അറുന്നൂറൊഴുപത്തഞ്ചാമാണ്ടു ധനുമാസത്തിൻ ‘കബരാ’ലെന്ന പറങ്കിയും (പോൎട്ട്ഗീസ്) ആൾക്കാരും ചാലിയത്തു കോട്ടയിൽ നിന്നും ഒഴിഞ്ഞു കൊച്ചിക്കുവന്നു വലിയ തമ്പുരാനെ കാണുകയും അദ്ദേഹം അവരെ വഴിപോലെ സ്വീകരിച്ചു കൊച്ചി അഴി തെക്കേക്കരെ’ കോട്ടയ്ക്കു നിലം കൊടുത്തു രക്ഷിക്കയും ചെയ്തു. ഇങ്ങിനെ രക്ഷിക്കുവാനുള്ള കാരണം പല തവണയും കൊച്ചിരാജാവിനു വിരോധമായിട്ടു നിന്നിട്ടുള്ള മാപ്പിളമാരായിട്ടു സാമൂതിരി ചെയ്ത സഖ്യത്തിനു പകരമായി തനിക്കും സഹായികളെ കരുതുവാൻ വേണ്ടിയാണെന്നാണ് പറയുന്നത്.

അറുന്നൂറ്റെഴുത്താറിൽ നൂറ്റെണ്‌പതു കപ്പൽ പട്ടാളത്തോടുകൂടി സാമൂതിരി കൊച്ചിയിൽ വന്നു പറങ്കികളോടു നേരിട്ടു. കബരാൽ സാമൂതിരിയുടെ സൈന്യത്തെ മടക്കി ഓടിച്ചുകൊണ്ടു കോഴിക്കോട് അഴിവരെ ചെന്നു തിരിച്ചു കൊച്ചിക്കു വന്നതും ഇല്ല.

അതിനു ശേഷം അറുന്നൂറ്റെഴുപത്തേഴു ധനുവിൽ കബരാലിനു പകരം ഡിഗാമ എന്ന പറങ്കിനായകൻ പോയ തരം കണ്ടു കൊച്ചിരാജ്യ