ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
കൊച്ചിയും കോഴിക്കോടും
15

ള്ളതായിട്ടും അറിവുണ്ട്. തിരിച്ചുപോകുവാനുള്ള കാരണത്തെപ്പറ്റി രണ്ടുവിധം പറഞ്ഞുവരുന്നുണ്ട്.

പള്ളിവിരുത്തിയിൽവെച്ചുണ്ടായ യുദ്ധത്തിൽ മൂന്നു തമ്പുരാക്കന്മാർ വെട്ടിമരിച്ചതിന്റെ ശേഷം ആ ശവം കാണാൻ നെടുവിരുപ്പ് സ്വരൂപത്തിങ്കൽ രാജാവും വെട്ടത്തു രാജാവുംകൂടി കൈകോൎത്തു പിടിച്ചു ചെന്നു ശവം കണ്ടപ്പോൾ മൂന്നു ശവവും കമൾന്നു കിടന്നിരുന്നതുകൊണ്ടു ‘ക്ഷത്രിയനു ഭൂമിക്കുള്ള മോഹം ഇനിയും തീൎന്നിട്ടില്ല’ എന്നും പറഞ്ഞു ശവം നെടുവിരുപ്പ് സ്വരൂപത്തിങ്കൽ രാജാവു പുറങ്കാൽ കൊണ്ടു തട്ടി. അതുകണ്ട് ‘ഞങ്ങളുടെ ശവം നിങ്ങൾ തൊട്ടുകൂടാ’ എന്നും ‘ഇങ്ങിനെയുള്ള ഏറ്റങ്ങൾ ചെയ്യരുത്’ എന്നും പറഞ്ഞു വെട്ടത്തു രാജാവു വാളൂരി സാമൂരിയുടെ കാലും വെട്ടി. അതിന്റെ ശേഷം വെട്ടത്തു നാട്ടുകാരും പെരുമ്പടപ്പുകാരും അതിനും പുറമെ ചൊവ്വരംകൂറ്റിൽ പെട്ട ആളുകളും എല്ലാവരുംകൂടി സാമൂരിയുടെ ചേരിയിൽനിന്നും തിരിഞ്ഞു പടപൊരുതി നെടുവിരുപ്പ് സ്വരൂപത്തെ മടക്കി അയച്ചു. എന്നും——വലിയ തമ്പുരാനു മുറി ഏറ്റതിന്റെ ശേഷം തമ്പുരാനും ആളുകളും, കുഞ്ഞുകുട്ടിപരാധീനത്തോടും ചട്ടികലങ്ങളോടുംകൂടി പറങ്കികളും വൈപ്പിലേക്ക് ഒഴിഞ്ഞു താമസിച്ചു. വൎഷക്കാലം വന്നപ്പോൾ കൊ