ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
കൊച്ചിയും കോഴിക്കോടും
21

മൂപ്പിന്നു്’ എന്ന സ്ഥാനം അഞ്ചു താവഴിയിലും കൂടി കാരണവനായിട്ടുള്ള ആൾക്കു തന്നെയായിരുന്നു.

അങ്ങിനെ കുറേക്കാലം ചെന്നപ്പോൾ എളയതാവഴി ക്രമത്തിൽ ലയിച്ചു വരികയും, ഒടുവിൽ ഒരു തമ്പുരാട്ടി ഒഴികെ ആ താവഴിയിലുള്ള മറ്റെല്ലാവരും മരിയ്ക്കുകയും ചെയ്തു. എന്നിട്ടു് മൂത്തതാവഴിയിൽ നിന്നും, പള്ളിയിരുത്തിത്താവഴിയിൽനിന്നും ഓരോരുത്തരെ ദത്തെടുത്തു. ഇവരിൽ ഒരാൾ രാജ്യഭ്രഷ്ടനാവുകയും മറ്റേ ആൾ മരിക്കുകയും ചെയ്തതിന്റെ ശേഷം അക്കാലത്തു തന്നെ വെട്ടത്തു രാജാക്കന്മാർ പള്ളിവിരുത്തി യുദ്ധത്തിൽ കൊച്ചിരാജാവിനെ സഹായിച്ച അവസ്ഥയും അവരുടെ ശക്തിയും ആലോചിച്ച് അവിടെനിന്നും അഞ്ചു രാജാക്കന്മാരെ ദത്തെടുത്തു. ഈ ദത്തുകളെപ്പറ്റി തീൎച്ചപ്പെടുത്തുവാനുള്ള അവകാശം ആൎക്കാണെന്നും, ആരു മുഖാന്തിരമാണ് അതു് നടത്തിച്ചിട്ടുള്ളതെന്നും ഇപ്പോൾ കൈവശം വന്നിട്ടുള്ള ലക്ഷ്യങ്ങളെക്കൊണ്ടു വിശദമാകുന്നില്ല. ഇതിൽ വെട്ടത്തു രാജാക്കന്മാർ പറങ്കികളുടെ ഒറ്റുണ്ടായിരുന്നുവെന്നു തീൎച്ചയാണ്. എന്തെന്നാൽ വെട്ടത്തു രാജാക്കന്മാരും പറങ്കികളും കൂടി ഒരു നിലയായി രാജ്യം രക്ഷിക്കുകയും, അ