ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
2
ശ്രീരാമന്റെ ഭാര്യ സീതാദേവി


ഇങ്ങനെയുള്ളവരിൽ പെട്ട ഒരു ഉത്തമസ്ത്രീ ആയിരുന്നു സീതാദേവി. സീത രാമദേവന്റെ ഭാര്യ ആയിരുന്നു. ഈ ദേവിയുടെ കീൎത്തിക്ക് അതിരില്ല. ഭാരതീയർ സീതയെ ഇത്ര അധികം സ്നേഹിപ്പാനും മാനിപ്പാനും കാരണമെന്തെന്നു അന്വേഷിപ്പാൻ നിങ്ങൾക്ക് ഇഷ്ടമില്ലെന്നു വരാമോ? ജനങ്ങൾ സീതയെ സ്നേഹിപ്പാൻ കാരണം അവളുടെ വെറും സൌന്ദര്യവും സാമർത്ഥ്യവും മാത്രമാണോ? സീതക്കു വേറെയും അനേകഗുണങ്ങൾ ഉണ്ടായതിനാലത്രേ ജനങ്ങൾ അവളെ ആദരവോടെ മാനിക്കുന്നത്. ഈ സദ്ഗുണങ്ങൾ ഹേതുവായി സീതാദേവി ശ്രീരാമനെ തന്റെ പ്രാണനെക്കാൾ അധികം സ്നേഹിച്ചു. ഈ നിരുപമമായ സ്നേഹം കണ്ടു സന്തോഷിക്കുന്ന ഭാരതീയരുടെ ബഹുമാനത്തിന്നു സീത പാത്രമാകുന്നു. സ്ത്രീകൾ സീതയെപ്പോലെ സദ്ഗുണമുള്ളവർ ആയിരിപ്പാൻ ആശിച്ച് ഇന്നും ഭാരതീയർ ബാലികമാരെ സീതയെന്നു പേർ വിളിക്കുന്നു.

അനേകായിരം കൊല്ലങ്ങൾക്കു മുമ്പ് ഈ രാജ്യത്തിൽ വളരെ രാക്ഷസന്മാർ ഉണ്ടായിരുന്നു. ഈ ദുഷ്ടന്മാരുടെ ശരീരം നീണ്ടതും ആകാരം വികടവും ആയിരുന്നു. ഈശ്വരനെ സേവിച്ചു, പുണ്യം സമ്പാദിക്കുന്ന ഋഷിമാർ എന്ന സൽപുരുഷന്മാരും വനങ്ങളിൽ വസിച്ചിരുന്നു.ഈ മഹാന്മാരെ നിർദ്ദയരായ രാക്ഷസന്മാർ ഉപദ്രവിച്ച് അവരുടെ തപസ്സിനു മുടക്കം വരുത്തി. രാക്ഷസന്മാരുടെ ദ്രോഹം സഹിപ്പാൻ കഴിയാതെ ഋഷിമാർ വിഷ്ണുവിനെ ശരണം പ്രാപിച്ചു രക്ഷക്കായി പ്രാർഥിച്ചു. "രാക്ഷസന്മാരുടെ രാജാവായ രാവണൻ എന്ന ദുരാത്മാവിനെ കൊല്ലുവാനായി ഞൻ ഭൂമിയിൽ മനുഷ്യനായി ജനി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Smithavp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/3&oldid=160721" എന്ന താളിൽനിന്ന് ശേഖരിച്ചത്