ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കേണ്ടിവന്നിരുന്നു. ബൊമ്പയിൽ കുടിയേറിപ്പാർത്തകരായ പാഴ്സികൾ വിദ്യാഭ്യാസം, ധനം ഇത്യാദികളിൽ അദ്വിതീയന്മാരായിതീർന്നതിനോടുകൂടി പെർഷ്യായിലുള്ള തങ്ങളുടെ സഹോദരന്മാരെ അവിടെയുള്ള അവരുടെ കഷ്ടപ്പാടുകളിൽ നിന്നു വിമുക്തരാക്കണമെന്നുറയ്ക്കുകയും ഏകദ്ദേശം നാല്പതു വർഷത്തിനുമുമ്പു പെർഷ്യായിലുള്ള ഇവരെ സഹായിക്കുന്നതിനായി ബൊമ്പെയിൽ ഒരു കമ്മട്ടി ഏർപ്പെടുത്തുകയും ചെയ്തു്. ഈ കമ്മട്ടിക്കാർ പെർഷ്യയിലെ ഗവണ്മെന്റിന്റിനെയും ഉദ്യോഗസ്ഥന്മാരെയും കണ്ടു ഈ വിവരം, ധരിപ്പിക്കുന്നതിനായി ഒരു ഡെപ്യൂട്ടേഷൻ അവിടേക്ക് അയക്കുകയും മുപ്പതുവർഷത്തെ തുടരെയുള്ള ശ്രമത്തിന്റെ ഫലമായി പെർഷ്യായിലുള്ള പാഴ്സികൾക്ക് ഏറെക്കുറേ മോചനം ലഭിച്ചതിനോടു കൂടി ബൊമ്പയിൽ ഒരു വലിയ ധനശേഖരമുണ്ടാക്കി പെർഷ്യയിൽ പള്ളിക്കൂടങ്ങൾ സ്ഥാപിക്കുകയും അവിടെ പാഴ്സിമതസിദ്ധാന്തങ്ങളെയും രാജ്യഭാഷയെയും പഠിപ്പിക്കുകയും ചെയ്തുതുടങ്ങി. പെർഷ്യായിലെ ബ്രിട്ടീഷ്സ്ഥാനപതിയുടെ സഹായത്താൽ അവിടുത്തെ ഷാമഹാരാജാവിനെക്കൊണ്ട് "ജാസിയാ" എന്നുള്ള കരം നിറുത്തലാക്കിച്ചു എങ്കിലും 3 വർഷത്തെക്കുള്ള പ്രസ്തുത കരമായ 109,64 രൂപാ ബൊമ്പെയിലുള്ള പാഴ്സികൾവീതിച്ചുകൊടുക്കേണ്ടിവന്നു.

പെർഷ്യായിലെ താമസക്കാരായ പാഴ്സികൾക്കു ഗവണ്മെന്റിൽനിന്നുതുടരെയുണ്ടായികൊണ്ടിരുന്ന ഉപദ്രവം ഹേതുവാൽ അവർ അവിടുത്തന്നെ പല സ്ഥലങ്ങളിൽ ഛിന്നഭിന്നമായി താമസിക്കേണ്ടി വന്നു. ഏകദേശം 150 കൊല്ലത്തിനുമുമ്പെ അവരുടെ ഒരു ജനസംഖ്യയെടുത്തതിൽ അവർ ആകപ്പാടെ 100,000 ആളുകൾ മാത്രമെയുണ്ടായിരുന്നുള്ളു. പിന്നീടുള്ള കാലംകൊണ്ടും ഇവർ ഒരു അനേക്കായിരത്തിൽ കൂടുതൽ വർദ്ധിച്ചിട്ടില്ല.ഇപ്പോഴും അവിടെ വലിയ ധനാഢ്യന്മാരൊ ഉദ്യോഗശ്രീമാന്മാരൊ ആരും ഇല്ല. എല്ലാം ഒരുവക സാധുക്കളായ കൃഷിക്കാർ മാത്രമാണ്.

1881-ൽ എടുത്ത കാനേഷുമാരി കണക്കുംപ്രകാരം ഇൻഡ്യായിൽ ആകപ്പാടെയുള്ള (ഇരുപത്തിയഞ്ചുകോടി)




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Parsikal_1913.pdf/12&oldid=160757" എന്ന താളിൽനിന്ന് ശേഖരിച്ചത്