ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തമ്മിൽ മിശ്രപ്പെടുത്തി രൂപീകരിപ്പിച്ചിട്ടുള്ളതാകുന്നു. എല്ലാ പാഴ്സികളും തങ്ങളുടെ മതത്തെ സൂചിപ്പിക്കുന്നതിനായി ദേഹത്തോടു് ഏറ്റവും ചേർത്തുഒരുതരം ഉടുപ്പുകൾ ധരിക്കുന്നു. ഇത്കൂടാതെ ആട്ടുരോമം കൊണ്ടുള്ള ഒരു ചരടും ഉപയോഗിച്ചുവരുന്നു. പ്രാർത്ഥനാസമയങ്ങളിൽ ചില പ്രത്യേക കണക്കു വെച്ച് ഇതു് അഴിക്കുകയും കെട്ടുകയും ചെയ്യേണ്ടതായുണ്ടു്. പാഴ്സിസ്ത്രീകൾടെ വേഷധാരണം ഇൻഡ്യായിലെ ശീതോഷ്ണാവസ്ഥക്കു ഏറ്റവും ചേർന്നതായിട്ടു പലരും ഗണിച്ചു വരുന്നു.

കുടുംബജീവിതം.


പാഴ്സികളുടെ സ്ത്രീകൾക്കു കുടുംബത്തിൽ വളരെ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുണ്ടു്. പുരുഷന്മാരും സ്ത്രീകളും ഒരു പോലെ ഏതു സംഗതികളിലും പ്രവർത്തിച്ചുവരുന്നു. പാഴ്സികൾ അവരുടെ സ്ത്രീകൾക്കു മുൻകാലങ്ങളിൽ കുറേകൂടി ഉയർന്നസ്ഥാനം കല്പി ച്ചിരുന്നതായി ഡാക്ടർ ഹാങ്ങ് എന്ന ചരിത്രകാരൻ പ്രസ്താവിക്കുന്നുണ്ടു്. ലോകത്തിലുള്ള മറ്റു ജാതിക്കാരുടെ ഇടയിൽ ഏറ്റവും പ്രബലമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന പുകയിലച്ചരുടുവലി, കഞ്ചാവുവലി മുതലായവ പാഴ്സികളുടെ ഇടയിൽ ഒട്ടും തന്നെ ഇല്ലെന്നു പറയാം ഇതു അഗ്നിയോടു അവർക്കുള്ള ആദർവിന്റെ ഒരു ലക്ഷ്യമായിട്ടു കൂടി അവർ കരുതിവരുന്നുണ്ടു്. യൂറോപ്യന്മാരുടെ സഹവാസം നിമിത്തം ഇപ്പോഴത്തെ ചെറുപ്പക്കർ വല്ലവരും ഇതു ശീലിച്ചിട്ടുണ്ടെങ്കിൽ അതും അവർ ഒരിക്കലും പരസ്യമായി ചെയ്യുന്നില്ല. ഏതുവിധമായാലും പാഴ്സികൾ പുകയില മുതലായവയോടു് വളരെ വെറുപ്പാണ് പ്രദർശിപ്പിച്ചുവരുന്നത്. പാഴ്സികളുടെ മതസംബന്ധങ്ങളായ ഓരോ ആചാരാനുഷ്ടാനങ്ങളും തങ്ങളുടെ സാമൂഹ്യസ്ഥിതിയെ ഉയർത്തുന്നതിനെ ലാക്കാക്കിയും ഐകമത്വത്തെ വർദ്ധിപ്പിക്കുന്നതിനുതകത്തക്കവിധത്തിലും നടത്തപ്പെട്ടുവരുന്നു. ഈ അവസരങ്ങളീൽ നിർദ്ദോഷങ്ങളായ വിനോദങ്ങളെയും ഇവർ ധാരാളം ഉപയോഗിക പതിവാണ്. "പൊപ്പറ്റി" അല്ലെങ്കിൽ നവത്സരാരംഭം പാഴ്സികൾ വ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Parsikal_1913.pdf/14&oldid=160759" എന്ന താളിൽനിന്ന് ശേഖരിച്ചത്