ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

615 കിളിപ്പാട്ട്
ഭർത്താനൃസിംഹകോലാദികോലംപൂണ്ട പൊൽത്താർമകൾക്കുളള കാന്തൻപുരാതനൻ മത്സത്രവാഹത്തിനിത്ഥമുണ്ടായ് വന്ന ദുസ്സത്വരൂപംകളഞ്ഞുകാത്തങ്ങിനെ നയ്മയോടുംനടത്തട്ടെയുധിഷ്ഠിരൻ തന്മഖത്തെയെന്നപേക്ഷിച്ചുമാനസെ നിശ്ചലംനിന്നുനോക്കീടുംക്ഷണത്തിങ്ക ലച്യുതസ്വാമികടാക്ഷിയ്ക്കകാരണം അശ്വരത്നംയത്നമെന്നിയെപൂർവ്വമാ മശ് ഛരൂപംപൂണ്ടുനിന്നതുകാൺകയാൽ സന്തോഷനൃത്തംകലർന്നാഹയത്തിനെ കുന്തീസുതാദികൾമുമ്പെനടത്തിച്ചു വയ്മ്പേറുമുഗ്രവാദ്യാദിഘോഷംപൂണ്ടു പിമ്പെനടന്നൊട്ടുദൂരംകടന്നവർ എത്രയുംപൂജ്യമാംസ്ത്രീരാജ്യമുൾപുക്കു ചിത്രഭാവംപൂണ്ടുനോക്കുംദശാന്തരെ യൌവനശ്രീചേർന്നരൂപലാവണ്യാദി ഗർവ്വവുംകയ്ക്കൊണ്ടുദേശങ്ങൾതോറുമെ ധിക്കരിച്ചാർക്കുമടുക്കുവാനാകാത്തൊ രുൾക്കരുത്തോടുംനിറഞ്ഞുനിരക്കവെ നില്ക്കുന്നസൈനികസ്ത്രീകളെവീക്ഷിച്ച വർക്കുളളവൈഭവംകണ്ടുകൊണ്ടാടിനാർ എങ്കിലീവൃത്തംമനംവെച്ചുകേട്ടാലു മെങ്കൽനിന്നേറ്റംവിചിത്രംവിശാന്വതെ പ്രാജ്ഞയാകുന്നൊരുനാരിതാനങ്ങുളള രാജ്ഞിയുംരാജ്യൈകഭർത്ത്രിയുംസന്തതം സുന്ദരശ്രീപൂർണ്ണലക്ഷണാംഗംകൊണ്ടു കിന്നരസ്ത്രീയോടുതുല്യതാനായവൾ

കന്യകാമന്നിൽപ്രമീലേതിവിശ്രുതാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/105&oldid=160788" എന്ന താളിൽനിന്ന് ശേഖരിച്ചത്