619 കിളിപ്പാട്ട്
ഒട്ടുംവിവാദമില്ലെങ്ങിനെനാംപട
വെട്ടുംവധുക്കളോടെന്നറിഞ്ഞീലഹൊ
ഇങ്ങനെപാർത്ഥൻപറഞ്ഞുനോക്കുന്നേര
മങ്ങിനെകാണായമയ്ക്കണ്ണിമനുവർ
ചെമ്പകപ്പൂവ്വിന്റെവർണ്ണവുംപൂർണ്ണനാ
മമ്പിളിയ്കൊത്തമുഖങ്ങളുംപൂണ്ടവർ
മിന്നുംമനോഹരിഹാരാദിപൂഞ്ചേല
യെന്നുള്ളലങ്കാരമെല്ലാമണിഞ്ഞവർ
മന്ദഹാസാദിവിലാസംകലർന്നവർ
കുന്നണിക്കൊങ്കകൾകൊണ്ടുതുള്ളുന്നവർ
കമ്പമില്ലെന്നഭാവത്തോടുതുണീര
മമ്പുവില്ലെന്നിവയെല്ലാംധരിച്ചവർ
തുള്ളുംതുരംഗപൃഷ്ഠങ്ങളിൽചേർന്നവർ
കൊള്ളുന്നവേഗാലടുത്തുവന്നീടിനാർ
ചിത്രമാംവാജിയെപ്പാർത്തിട്ടുസൌവർണ്ണ
പത്രവർണ്ണങ്ങളെവായിച്ചറിഞ്ഞവർ
മന്ദംചിരിച്ചുപിടിച്ചുനിസ്സംശയം
മുന്നടത്തിക്കൊണ്ടുചെന്നുസഭാതലെ
ലക്ഷത്തിലർദ്ധമാംമത്തനാഗങ്ങളും
ലക്ഷണംചേർന്നുള്ളലക്ഷമശ്വങ്ങളും
സാശ്വങ്ങളായിട്ടിരുപതിനായിര
മാശ്ചർയ്യശോഭതേടീടുംരഥങ്ങളും
എണ്ണങ്ങളില്ലാതവണ്ണംമിടുക്കുള്ള
പെണ്ണങ്ങളായുള്ളകാലാൾഗണങ്ങളും
വട്ടത്തിലൊപ്പംവളഞ്ഞുവിളങ്ങുന്ന
ചട്ടററചാമരഗ്രാഹിണീസഞ്ചയം
മന്ദമന്ദംകങ്കണൌഘംകിലുങ്ങവെ
നിന്നങ്ങുവീശിയുംനാനാവധൂജനം
തത്തൽപ്രകാരേണഭാവിച്ചുസേവിച്ചു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.