ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

740 അശ്വമേധം.

ചേരാതഭാവംവിട്ടഭർത്തൃപാദാലംബിനീ
വീരനെമ്പതധീരൻകഷ്ടംസമ്പ്രതിയേവം
ഘോരകാന്താരംതന്നിലെന്നെക്കൈവെടിഞ്ഞിതു
കാരണംപാർത്താലിതിന്നൊന്നുമേപറഞ്ഞിട്ടി
ല്ലാർണോത്തമൻഭവാനോർത്തറിഞ്ഞീടേണമെ
സീതയീവണ്ണംചൊന്നഭാഷണംചെവിക്കൊണ്ട
ബോധവാനാകുംമുനിശ്രേഷ്ഠനുംചൊല്ലീടിനാൻ
ബോധിയ്ക്കസീതെകാലശക്തിയെയെന്നാലിതു
ബാധിയ്ക്കയില്ലായിനിയേതുമേനിന്നെദ്ദൃഢം
സാധിയ്ക്കുമെല്ലാഭവൽകാമിതംസമസ്തമീ
യാധയ്ക്കുമുണ്ടാംശാന്തിഖേദിയ്ക്കവേണ്ടാചെററും
സംഭവിച്ചീടുംരണ്ടുപുത്രന്മാർനിണക്കന്ത
സ്സംഭ്രമംവെടിഞ്ഞുനീയാശ്വസിച്ചുണർന്നാലും
രാമവല്ലഭേദേവിവാത്മീകിയെന്നുള്ളൊരു
നാമമേന്തിടുംമുനിഞാനിങ്ങുവാഴുന്നവൻ
രാജനായകൻവീദേഹാധിപൻതന്നിട്ടുള്ള
പൂജനാദികംപുരാസംഗ്രഹിച്ചിരിപ്പവൻ
ബാലികെസദാഫലമൂലസുദ്രുമാഛായാ
ശാലിയായിരിക്കുമെന്നാശ്രമംശ്രമാപഹാ
പാർക്കുകിൽപരംദൂരത്തല്ലതിൽസുഖത്തോടും
പാർക്കുവാൻപോന്നീടുനീയിപ്പോളെന്നോടുംകൂടി
പ്രത്യേകമായിട്ടൊരുരമ്യമാംസ്ഥലംനിണ
ക്കുദ്യോഗമോടുംതീർപ്പിച്ചേകുവൻവസിയ്ക്കുവാൻ
ആയതിൽതന്നെനിക്കുണ്ടാകുംപ്രസൂതിയും
പോയതില്ലെങ്ങുംനിണക്കുള്ളൊരുഭാഗ്യംശുഭെ
മാമുനിപ്രോക്തംകേട്ടുദീനയായിരിയ്ക്കുന്ന
ഭൂമിനന്ദിനിയേററംഹൃഷ്ടയായ്‌വന്നീടിനാൾ
മാനനീയമാംവാർഷികാംഭോദനാലംകേട്ടു
വേനലിൽപീഡിച്ചുള്ളകേകിതൻപിടപോലെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/230&oldid=160827" എന്ന താളിൽനിന്ന് ശേഖരിച്ചത്