ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 743

എന്നങ്ങുപാടീടിനാർമംഗളസ്വനത്തോടും
ധന്ന്യന്മാരാകുംമുനിശിഷ്യന്മാരതുകേട്ടു
മണ്ടിനാർമഹർഷിതന്നന്തികെമഹാഹർഷം
കൊണ്ടിതങ്ങുണർത്തിച്ചുസൽഗുരോതപോനിധേ
സീതയായീടുംസതിപെററുസമ്പ്രതിരണ്ടു
പോതകന്മാരെബ്രഹ്മൻകാൺകിലെത്രയുംചിത്രം
ശിഷ്യവിജ്ഞപ്തംകേട്ടുശിഷ്ടനാംമുനിശ്രേഷ്ഠൻ
പുഷ്യദാനന്ദംപൂണ്ടുശീഘ്രമങ്ങെഴുന്നേററു
മടികൂടാതെജനിസമയംപാർത്തിട്ടൊരു
പിടിനൽകുശംലവമിവയുംകയ്ക്കൊണ്ടുടൻ
പർണ്ണശാലയിൽചെന്നാബാലകന്മാരെക്കണ്ടു
നിർണ്ണയംധന്ന്യൻഞാനെന്നുന്ടായഹർഷത്തോടെ
ശിവമേറിടുംപടിശിശുയുഗ്മത്തിൽകുശ
ലവസംയുക്തമായുള്ളഭിഷേകവുംചെയ്തു
സദ്യത്തനാകുംമുനിമുഖ്യസംബന്ധംമൂലം
തദ്വസ്തുനാമംതന്നെബാലകർക്കിട്ടീടിനാൻ
മൂത്തവൻകുശൻലവൻതമ്പിയിക്കുമാരന്മാ
രാർത്തവത്സലൻതന്റെപുത്രന്മാരാകയാലെ
നിസ്തുലപ്രകാശേനചന്ദ്രസൂര്യന്മാർപോലെ
സംസ്തതന്മാരായ്‌വളർന്നീടിനാർദിനംതോറും
പ്രീതനായ്ത്തത്തൽകാലേവേദവിത്തമൻമുനി
ജാതകർമ്മാദ്യങ്ങളാംകർമ്മങ്ങളെല്ലാംചെയ്തു
സന്തതംസ്നേഹത്തോടെലാളിയ്ക്കുംശിശുക്കൾക്കു
പന്തിരണ്ടാകുംവയസ്സായെന്നുകണ്ടപ്പൊഴെ
താപസന്മാരോടൊത്തുമൌജ്ഞീബന്ധനകർമ്മം
ലോപമെന്നിയെകഴിച്ചീടിനാൻഘോഷത്തോടെ
ബ്രഹ്മർഷിസംഘങ്ങളെവരുത്തിവഴിപോലെ
ധർമ്മജ്ഞൻഭുജിപ്പിച്ചവൃത്തമെന്തോതീടേണ്ടു
യാചിയ്ക്കമൂലംവിശിഷ്ടാശയൻവസിഷ്ഠനാ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/233&oldid=160830" എന്ന താളിൽനിന്ന് ശേഖരിച്ചത്