ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 749

ശാലയിൽബന്ധിച്ചുള്ളദിവ്യനാംഹയേന്ദ്രനെ
ച്ചാലെവരുത്തിച്ചുലക്ഷണംവിലോകിച്ചു
ക്ഷീരവർണ്ണവുംവക്ത്രെകുങ്കുമപ്രകാശവും
സാരകേസരങ്ങളുംശ്യാമകർണ്ണവുംതഥാ
പീതപുഛവുംമററുംകണ്ടുവിസ്മയിച്ചതി
പ്രീതനായ്‌വന്നവസിഷ്ഠാചാര്യൻമഹാമുനി
മത്തവാരണസ്യന്ദനാശ്വമൌക്തിസ്വർണ്ണ
വിത്തവസ്ത്രാലങ്കാരവസ്തുസഞ്ചയത്താലും
ഭൃത്യരത്നൌഘത്താലുംവത്സസംഘത്തോടൊത്തു
നിത്യവുംകറക്കുന്നഹൃദ്യഗോവൃന്ദത്താലും
തത്രമുമ്പറഞ്ഞപോലായിരംദ്വിജന്മാരെ
ചിത്രമാംവണ്ണംസമ്പൂജിച്ചുതൃപ്തന്മാരാക്കി
ഹേമനിർമ്മിതിയാകുംസീതയോടൊന്നിപ്പിച്ച
രാമദേവനെദീക്ഷിപ്പിച്ചുശാസ്ത്രോക്തംപോലെ
മുക്താചന്ദനപുഷ്പപാമരാദികൾകൊണ്ട
ങ്ങുക്താനുകൂലംസമ്പൂജിച്ചുനിർത്തിയശേഷം
മന്നിലിന്നോർത്താലേകവീരയെന്നൊരുകീർത്തി
ചേർന്നിരുന്നീടുന്നൊരുകൌസല്യാദേവിതന്നിൽ
ക്ഷത്രിയേന്ദ്രനാംപങ്‌ക്തിസ്യന്ദനന്നുണ്ടായൊരു
പുത്രനാംരാമൻപ്രതാപോജ്വലൻമഹാബലൻ
വിട്ടയച്ചിരിയ്ക്കുമീയജ്ഞിയാശ്വത്തെക്കണ്ടു
നഷ്ടസംശയംബലപ്പെട്ടവർപിടിയ്ക്കട്ടെ
തൽഫലംഭുജിയ്ക്കുവാനുംപോരിനായൊരുങ്ങട്ടെ
ദുർബ്ബലന്മാരായവർകണ്ടുകീഴടങ്ങട്ടെ
എന്നിത്ഥമുണ്ടാമഭിപ്രായവാഗ്വർണ്ണങ്ങളെ
മിന്നിക്കണ്ടീടുന്നൊരുസൌവർണ്ണപത്രാന്തരെ
എഴുതിച്ചപ്പത്രമങ്ങിഴുകിപ്പോകാതുറ
ച്ചെഴുമാറശ്വത്തിന്റെനിടിലെബന്ധിപ്പിച്ചു
ഭൂരമാഭർത്താരാമഭദ്രനീഹയത്തേയും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/239&oldid=160836" എന്ന താളിൽനിന്ന് ശേഖരിച്ചത്