ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 751

ഭംഗമററീടുംദ്രാക്ഷാമണ്ഡപാതലംതോറും
തുംഗമാംതുലായന്ത്രംകൊണ്ടുശോഭിതംകണ്ടാൽ
ഇത്തരംപലവിശേഷങ്ങളുള്ളാരാമത്തി
ലത്തലററീടുംചിലരക്ഷണംചെയ്തീടുവാൻ
ധന്വവുംശരങ്ങളുംകയ്ക്കൊണ്ടുകൂട്ടക്കാരാം
ധന്യതാപസാത്മജന്മാരുമായ്‌നടേതന്നെ
വന്നമർന്നീടുന്നവനായവൻവിദേഹജാ
നന്ദനൻവീരൻചൊടിയുള്ളവൻമനോഹരൻ
മണ്ടിവന്നണഞ്ഞുദൂർവ്വാങ്കരങ്ങളെത്തിന്നും
കൊണ്ടുനിന്നോരുയജ്ഞദിവ്യവാഹത്തെക്കണ്ടു
വയന്യന്മാരെയെല്ലാംവിളിച്ചുകൂട്ടിക്കൊണ്ടാ
ഹയശ്രേഷ്ഠന്നുനേരിട്ടടുക്കൽചെന്നുനിന്നു
നെററിയിൽബന്ധിച്ചുള്ളസൌവർണ്ണപത്രാന്തരെ
മുററയുള്ളെഴുത്തുകണ്ടാകവെവായിച്ചപ്പോൾ
മന്നിലിന്നോർത്താലേകവീരയെന്നൊരുകീർത്തി
ചിന്നിവാണീടുംദേവികൌസല്യപെററപുത്രൻ
രാമൻവിട്ടിരിയ്ക്കുമീവാജിയെബലിഷ്ഠന്മാ
രാമെങ്കിൽപിടിച്ചുപോർചെയ്യുവാനൊരുങ്ങട്ടെ
എന്നാദിയായിചേർത്തിട്ടുള്ളഭിപ്രായംകണ്ടു
നന്നായികൊള്ളാമിതെന്നുള്ളൊരുഹാസത്തോടെ
ഞങ്ങളെപ്പെററിട്ടുള്ളസീതയിങ്ങിരിയ്ക്കുമ്പോ
ളെങ്ങിനെകൌസല്യയിന്നേകവീരയായ്‌വരും
ഒന്നിനിയ്ക്കിതുപരീക്ഷിച്ചുതാൻധരിയ്ക്കേണ
മെന്നുറച്ചുടൻപിടിച്ചക്കണ്ടവാജീന്ദ്രനെ
മൃദുവാമുത്തരീയമതുകൊണ്ടങ്ങുകെട്ടി
കദനംചേർക്കാതൊരുകദളീതരുമൂലേ
പ്രിയശീലന്മാരാകുംമുനിപുത്രന്മാരവർ
ഭയഭാവത്താൽതടുത്തുടനെചൊല്ലീടിനാർ
എന്തിനീരാമൻവിട്ടവാജിയെപ്പിടിച്ചിങ്ങു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/241&oldid=160839" എന്ന താളിൽനിന്ന് ശേഖരിച്ചത്