ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 753

സത്രവാഹേന്ദ്രൻകുത്രകുത്രേതികൂട്ടീടുന്ന
ചിത്രമാഘോഷത്തോടുംമുന്നിട്ടുനോക്കുവിധൌ
ബദ്ധനായ്നിൽക്കുന്നതുകണ്ടുടൻവടുക്കളോ
ടിത്തരംചോദ്യംചെയ്തുതാപസാത്മാജന്മാരെ
കഥനംചെയ്‌വിനിന്നീക്കദളീവൃക്ഷത്തിങ്കൽ
കദനംവരുമാറിന്നിവനെബന്ധിച്ചവൻ
ഏവനെന്നതുകേട്ടുകേവലംഭയപ്പെട്ടു
പാവനന്മാരാംബ്രഹ്മചാരികൾസസംഭ്രമം
മാവിന്നുള്ളധോഭാഗേചെന്നുചൈതന്ന്യത്തോടും
മേവുന്നസീതയ്ക്കുള്ളപുത്രനെചൂണ്ടിക്കാട്ടി
കാണുവിൻചൊയ്യല്ലിവൻനിർഭയൻബാലൻലവ
നാണുവിശ്വസിയ്ക്കുവിനെന്നുചൊല്ലിനാരപ്പോൾ
ബാലനേതിവൻമൂർക്ക്ഖൻദേവയജ്ഞാശ്വേന്ദ്രന്റെ
പാലനെനിയുക്തമായുള്ളസൈന്ന്യത്തിൻബലം
എന്തിവൻബോധിയ്ക്കുന്നുമോചിപ്പൻമോചിപ്പിനീ
ബന്ധനത്തിങ്കൽകിടക്കുന്നസത്രാശ്വേന്ദ്രനെ
ഭൂതലെനടത്തുവിനെന്നുതങ്ങളിൽചൊല്ലി
വീതസംശയംഭടന്മാരഴിച്ചീടുംവിധൌ
ശക്തനാംകുശാനുജൻവില്ലുമായടുത്തിട്ടു
സത്വരംതടുത്തിട്ടുചൊല്ലിനാൻഘനത്തോടെ
എന്തിതക്രമംനിങ്ങൾചെയ്കയോഭടന്മാരെ
പിന്തിരിയ്ക്കുവിൻഗർവ്വംസർവ്വവുംത്യജിയ്ക്കുവിൻ
തൊട്ടുപോകൊല്ലാഹയത്തിന്റെമേലെന്നെജ്ജയി
ച്ചിട്ടുകെട്ടഴിയ്ക്കുവിൻഞാനിങ്ങുനിന്നീടുമ്പോൾ
പററുമോബലംനിങ്ങൾകാട്ടിയാലെന്നിങ്ങിനെ
ചെററുമേകൂസീടാതെചൊല്ലുന്നവാക്യങ്ങളെ
ജല്പൻകിശോരകൻഭ്രാന്തനെന്നുരച്ചവ
രല്പമെങ്കിലുംവകവയ്ക്കാതെപയേന്ദ്രനെ
തൊട്ടുകെട്ടഴിയ്ക്കുമ്പോളർദ്ധചന്ദ്രാസ്ത്രങ്ങളെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/243&oldid=160841" എന്ന താളിൽനിന്ന് ശേഖരിച്ചത്