ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

754 അശ്വമേധം

വിട്ടുരുഷ്ടനാമവൻതന്മോക്ത്യഹസ്തങ്ങളെ
കൃത്തങ്ങളാക്കീടിനാനപ്പൊഴത്ഭുതത്തോടും
ക്രുദ്ധരായിട്ടുള്ളയോദ്ധാക്കൾമറ്റുള്ളവർ
അവിവേകിയാണിവനിവനെവീഴിയ്ക്കുവി
നിവിടെവിടേണ്ടയെന്നിതിവാക്ഘോഷംകൂട്ടി
വിവിധായുധങ്ങളെരഘുസൂനുവിൻമേലെ
സവിധെനേർത്തുനിന്നിട്ടവരുംപ്രയോഗിച്ചാർ
ഒരുവൻകുന്തംവേലാണപരൻപതശ്വധ
മൊരുവൻപാശംപരൻപരനത്യുഗ്രംഖൾഗം
ശരസഞ്ചയംചിലർപലരുംകൂടിയേവം
സരസംപ്രയോഗിച്ചുള്ളവയിലൊന്നെങ്കിലും
തൊട്ടീലാകിശോരനെഗൌതമീജലസ്നാനം
പെട്ടീടുംപുണ്യവാനെപാപങ്ങളെന്നപോലെ
ലവനാമവൻമുറിച്ചിതുശസ്ത്രൌഘംക്ഷണാൽ
ഭവബന്ധനംയോഗിവരനെന്നതുപോലെ
ശൌര്യംപെറെറടുത്തുടൻകൂർത്തുള്ളനാരാംചങ്ങ
ളയ്യഞ്ചുവീതംതൊടുത്തേകൈകവക്ഷസ്ഥലേ
നിർദ്ദയംപ്രയോഗിച്ചുനേരിട്ടുയോദ്ധാക്കളെ
രക്തവെള്ളത്തിൽകുളിപ്പിച്ചുസന്താപിപ്പിച്ചു
അക്ഷയങ്ങളാംതൂണങ്ങളിൽനിന്നെടുത്തെടു
ത്തക്ഷണേകണക്കുകൂടാതുള്ളബാണങ്ങളെ
തൊടുത്തുതൊടുത്തുസൈന്യങ്ങളെപ്രയോഗിച്ചു
കെടുത്തുതടുത്തുതൽഗൌരവംസമസ്തവും
കുംഭികൂട്ടത്തിൻമലയ്ക്കൊത്തുള്ളഗാത്രങ്ങളും
തുമ്പിക്കൈളുമൊപ്പംരണ്ടായിക്കണ്ടിച്ചുടൻ
കത്തിയമ്പുകൾകൊണ്ടുവൃത്തിയിൽവിരിച്ചുള്ള
ഹസ്തിമഞ്ചകസുകാശ്മീരകംബളങ്ങളും
ഘണ്ടികാസമൂഹവുംപൃഷ്ഠസ്ഥിതാധോരണ
കണ്ഠജലവുംഖണ്ഡിച്ചുഴിയിൽപതിപ്പിച്ചു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/244&oldid=160842" എന്ന താളിൽനിന്ന് ശേഖരിച്ചത്