ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട്. 535 <poem> നപ്രമേയാനനംപാർത്തുണർത്തീടിനാൻ ജ്ഞാനഗമ്യാനന്ദഗോവിന്ദകാർവർണ്ണ ഞാനറിഞ്ഞെല്ലോസമസ്തംഭവൽകൃതം ലോകമെല്ലാമേനിറഞ്ഞിരിയ്ക്കുംഭവാ നേകനാമെന്നേവധിയ്ക്കുവാനിങ്ങിനെ പാർത്ഥന്റെബാണത്തിലായികൊള്ളാമിതു പാർത്തെന്റെചിത്തത്തിലത്യത്ഭുതംഹരേ സത്വംപിന്നെക്കിരീടിയോടോതിനാ നിത്തരംതാമസിച്ചാൽകണക്കില്ലിനി സത്യംമഹാവീരചൊലേലീടുകെന്നോടു യുദ്ധംതുടർന്നാലുമെന്നുകേട്ടപ്പൊഴെ പുഷ്കരാക്ഷനനംവീക്ഷിച്ചുപാർത്ഥനു മുൾക്കുലുക്കംവിട്ടുചെയ്താൻപ്രതിജ്ഞയെ ഞാനിതാവില്ലിൽതൊടുത്തബാണംകൊണ്ടു മാനിതാനാകുംഭവാനുള്ളമൌലിയെ മിന്നുംകിരീടമോടുംമുറിച്ചിപ്പൊഴീ മന്നിൽപതിപ്പിച്ചതില്ലെന്നിരിയ്കിലോ ശ്രീകണ്ഠവൈകുണ്ഠഭേദനംചെയ്കിലു ണ്ടാകുന്നപാതകത്തിൽപതിച്ചീടുമേ സത്യംസുധന്വാവുമാശുചെയ്തീടിനാ നുദ്യൽപ്രഭാവമാകുംഭവത്സായകം പ്രത്യസ്ത്രമെയ്തുഞാനിക്ഷുദണ്ഡംപോലെ മദ്ധ്യാമുറിച്ചുവീഴ്ത്തീലയെന്നാകിലോ ശ്രീകാശിയിൽചെന്നുയാതൊരുത്തൻബലാ ദാകാശഗംഗയിൽമുങ്ങിക്കുളിച്ചുടൻ ധാത്രിയിൽസമ്പൽപ്രാദാത്രിയാകുംശിവ രാത്രിയിൽക്ഷേത്രത്തിലുൾപൂക്കുസാദരം ശ്രീവിശ്വനാഥനാംശ്രീകണ്ഠദേവനെ സ്സേവിച്ചുഭക്തർചെയ്തീടുന്നപൂജയെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/25&oldid=160848" എന്ന താളിൽനിന്ന് ശേഖരിച്ചത്