ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

762 അശ്വമേധം

ഭക്തിയ്ക്കുപാത്രങ്ങളായുള്ളശൂരന്മാരവർ
ഹസ്തിയ്ക്കുനേരായ്‌മദിച്ചാഹവംചെയ്യുന്നവർ
മർദ്ദിച്ചുവിട്ടാരിതെന്തക്രമംഭയങ്കരം
നിസ്തന്ദ്രമേവംകഷ്ടംചെയ്യുവാനവക്കുള്ള
ഹസ്തങ്ങളൂക്കോടൊരുമ്പെട്ടതെങ്ങിനെവിധെ
കർക്കശന്മാരായുള്ളപാപികൾക്കെന്തുംചെയ്യാം
നിഷ്‌കൃപന്മാരെങ്ങോട്ടുപോയറിഞ്ഞീടാവതൊ
ഏവനെവിടുന്നുഞാൻബാലനെവീണ്ടീടുവാ
നീവിധംവിലാപിച്ചുസംഭ്രമിച്ചീടുംവിധൌ
കാലത്തെസമിൽകശഛേദനംചെയ്‌വാനായി
ട്ടാലസ്യംവിട്ടുപോയിട്ടുള്ളവീരനാംകുശൻ
താനവയെല്ലാംസമ്പാദിച്ചെടുത്തനന്തരം
കാനനാന്തരംവെടിഞ്ഞങ്ങിനെനിവർത്തിച്ചു
പർണ്ണശാലയ്ക്കായ്‌വരുംനേരത്തുനേരേമനോ
ദണ്ഡമുണ്ടാക്കുംപലമർന്നിമിത്തത്തെക്കണ്ടു
സവ്യഥംനടക്കുമ്പോൾചണ്ഡശബ്ദത്തോടവ
സവ്യമന്തികെമൃഗക്കൂട്ടവുംനടന്നിതു
കമ്പമുണ്ടായികരംരണ്ടിനുംപരംതാനെ
സമ്പതിച്ചിതുരണ്ടുനേത്രത്തിൽനിന്നുംജലം
അന്തരംഗത്തിൽഭയംപൂണ്ടവൻനിരൂപിച്ചാ
നന്തരംകൂടാതപദ്ധ്വംസിയാംമുകുന്ദനെ
ഹൃത്തിലോരോന്നേനിനച്ചാശ്രമാന്തികത്തിങ്ക
ലെത്തിനോക്കിടുംന്നേരംതമ്പിയെക്കാണായ്കയാൽ
അത്തലോടോർത്തീടിനാനാര്യനാംസീതാപുത്ര
നത്രമേസഹോദരൻബാലനായീടുംലവൻ
ഹൃദ്യനെങ്ങിനിയ്ക്കെതിരായിട്ടുകപ്പീടുവാ
നദ്യവന്നീടുന്നില്ലാമുമ്പുള്ളശട്ടംപോലെ
വന്നുഞാനടുക്കുന്നനേരംമാനന്ദത്തോടെ
മന്ദഹാസവുംപൊഴിച്ചോടിവന്നുടൻതന്നെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/252&oldid=160851" എന്ന താളിൽനിന്ന് ശേഖരിച്ചത്