ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

768 അശ്വമേധം

കേട്ടുവമ്പേറുംസേനാദ്ധ്യക്ഷനുംമടിയ്ക്കാതെ
ത്വൽപ്രസാദത്താലിവൻതന്നെഞാൻകൊന്നീടുവൻ
ക്ഷിപ്രമെന്നുരച്ചങ്ങുചെന്നുതാമസിയ്ക്കാതെ
നിൽക്കനിൽക്കനീയെവനെന്നുതൻചാപത്തിങ്ക
ലുല്ക്കപോലെരിഞ്ഞുള്ളപത്തുനാരാചങ്ങളെ
സത്വരംതൊടുത്തൈതാനപ്പൊഴെകുശൻതാനു
മുദ്ധരിച്ചൊരുവില്ലിലുഗ്രസായകങ്ങളെ
സന്ധിപ്പിച്ചയച്ചവകൊണ്ടുതൽബാണങ്ങളെ
കൃന്തനംചെയ്തിട്ടുവേറിട്ടുനാലസ്ത്രങ്ങളാൽ
സൈന്യങ്ങൾക്കധീശ്വരന്നുള്ളനാലശ്വങ്ങളെ
സ്സന്നങ്ങളാക്കിസ്സൂതകണ്ഠവുംകണ്ടിച്ചുടൻ
തദ്രഥംതനുത്രാണംധന്യമാംധനുസ്സിവ
വിദ്രുതംതിലംപോലെപൊട്ടിച്ചരണ്ടമ്പെയ്തു
ഹസ്തങ്ങൾപാദങ്ങളുംജംഘങ്ങളെന്നുള്ളവ
കൃത്തങ്ങളാക്കീടിനാനാഹന്തവേറെവേറെ
കർണ്ണഭൂഷണശ്മശ്രുരമ്യമാംമുഖത്തേയും
ഖണ്ഡനംചെയ്തിട്ടുതൽകണ്ഠത്തിൽനിന്നുവീഴ്ത്തി
മന്നിലീവണ്ണംചമൂനാഥനാംബലിഷ്ഠനെ
ക്കൊന്നിട്ടന്നേരംഹാഹാകാരമൊന്നുണ്ടായ്‌വന്നു
തൽഭ്രാതാവാകുംനഗൻതൽക്ഷണേരോഷംകൊണ്ടു
വിഭ്രാന്തനായിട്ടൊരുനാഗത്തിൻപുറത്തേറി
എടബാലകനിയ്യൊവടുവായീടുന്നവൻ
പടവെട്ടീടുന്നതിനെതിരിട്ടുള്ളവീരൻ
കുശനിൽക്കൊണ്ടീടുവാനെരിയുന്നൊരുസാക്ഷാ
ലശനിയ്ക്കൊത്തുള്ളവേലുടനെചാട്ടീടിനാൻ
അതിശൂരനാംകുശനചിരാലഞ്ചമ്പുകൊ
ണ്ടതിനെമദ്ധ്യേമുറിച്ചഥനാലമ്പുതൂകി
മരണംവരുംവണ്ണംമദവാരണത്തിന്റെ
ചരണംനാലുംമുറിച്ചളവാനഗൻബലീ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/258&oldid=160857" എന്ന താളിൽനിന്ന് ശേഖരിച്ചത്