ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 769

പ്രഥയുണ്ടാകുംവിധംപൃഥവീപൃഷ്ഠേചാടി
വ്യഥയുണ്ടാകാതൊരുഗദയുംകയ്ക്കൊണ്ടുടൻ
തയ്ക്കുവാനായിട്ടടുത്താക്രമിച്ചായത്തോടും
പൊക്കുമാവലത്തുകയ്യേകമാംശരംകൊണ്ടു
ഛേദിച്ചുസീതാപുത്രൻപെട്ടന്നുവീഴിയ്ക്കയാൽ
ഖേദിച്ചുപിന്മാറാതെന്നെയുംനേരിട്ടവൻ
ഭീമമാമൊരുചക്രംഭൂമിയിൽകാണായതു
വാമമാംകരംതന്നിലാക്കിയാക്രമിച്ചപ്പോൾ
ആക്കയ്യുംമുറിച്ചുവീഴ്ത്തീടിനാൻകുശൻവീര
നാക്കമേറിടുംനഗൻപിന്നെയുംമാറീടാതെ
പാഞ്ഞുചെന്നടിയ്ക്കുവാനായഹോവലത്തുകാ
ലാഞ്ഞുപൊക്കിടുംനേരത്താരണ്ടുപാദങ്ങളും
ബാലകൻമുറിയ്ക്കയാൽപിന്നെയുംവീഴാതവൻ
കാലസന്നിഭൻനഗൻച്ചോരയിൽകുളിച്ചവൻ
കാലുകയ്യില്ലെങ്കിലുംസൂര്യനെഗ്രസിയ്ക്കുവാൻ
മാലുകൂടാതെചെല്ലുംരാഹുവെന്നതുപോലെ
ഭീമവിഗ്രഹത്തോടുംപാഞ്ഞുവിക്രമത്തോടും
രാമപുത്രനെവിഴുങ്ങീടുവാനടുത്തുടൻ
ദക്ഷത്വമോടുംപെരുത്തത്ഭുതംതോന്നുംവണ്ണം
കക്ഷങ്ങളാലേഗദാപ്രക്ഷേപംചെയ്തീടിനാൻ
തൽഗദാപ്രഹാരമേറെറങ്കിലുംചലിയ്ക്കാതെ
തക്കദാർഢ്യവുംപൂണ്ടുനിന്നഗംഭീരൻകുശൻ
തന്നംഗപ്രതാപംകണ്ടെത്രയുംശ്ലാഘിച്ചാശു
തന്നകംതെളിഞ്ഞെടുത്തുള്ളൊരാശുഗംകൊണ്ടു
തൽഗളശ്‌ഛേദംകഴിച്ചീടിനാനന്നേരത്തി
ലുൽഗളത്തായിട്ടഭ്രംപുക്കൊരാശ്ശിരസ്സിനെ
മുണ്ഡമാലയിൽകോർത്തുചാർത്തുവാനായിട്ടുമു
ക്കണ്ണനാംഭൂതേശ്വരൻതൃക്കയ്യിലാക്കീടിനാൻ
ചണ്ഡനാംകുശൻപിന്നെകോപിച്ചുസൈന്യങ്ങളെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/259&oldid=160858" എന്ന താളിൽനിന്ന് ശേഖരിച്ചത്