ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 773

നിന്തിരുവടിവിട്ടദിവ്യനാംപയോത്തമൻ
അന്തരംവിനാപലദിക്കിലുംപ്രവേശിച്ചു
ബദ്ധനാകാതെനടന്നദ്യവന്നെത്തീടിനാ
നത്തലുണ്ടാക്കുന്നോരുകാനനോദ്യാനാന്തരേ
ബ്രഹ്മചാരികൾചിലരൊന്നിച്ചവന്നിട്ടങ്ങു
നർമ്മമാടീടുംഭവാദൃശനാമൊരുബാലൻ
നിർഭയംഹയത്തിനെബന്ധിച്ചുനിന്നാനാജി
തൽപരൻതദാശത്രുഹന്താവുംസൈന്യങ്ങളും
എത്തിയന്നേരംനേർത്തിട്ടായവൻകാരംഭോജ
വർത്തിയാംചെറുകളിവില്ലിലാശുഗങ്ങളെ
സത്വരംതൊടുത്തെയ്തുവാജിയെമോചിപ്പിപ്പാ
നൊത്തൊരുദ്യമംപൂണ്ടവീരദോഛേദംചെയ്തു
ക്രുദ്ധരായതുകൊണ്ടുശത്രുഘ്നവീരന്മാരു
മുദ്ധ്യതായുധന്മാരായ്ബാലനോടേററീടിനാർ
പാദഘട്ടനംകൊണ്ടുപത്തിപൊക്കീടുന്നകാ
കോദരംകണക്കിനെരുഷ്ടനായ്ബാലൻതദാ
മിക്കതുംഭവൽബലംനഷ്ടമെന്നാക്കീടിനാ
നുൾക്കരുത്തോടുംഭവോത്സോദരൻനേർത്തീടിനാൻ
വെല്ലുവാനാകാതുള്ളവിക്രമംകാണിച്ചവർ
നല്ലസംഗരംതമ്മിൽചെയ്തുനില്പതിന്മദ്ധ്യേ
കൈവില്ലുംമാറുംമുറിഞ്ഞുണ്ടായമോഹംപൂണ്ടു
ദൈവത്തിൻദയകൊണ്ടുവീണബാലകൻതന്നെ
സ്യന്ദനംതന്നിൽകേററിക്കൊണ്ടിങ്ങുപോരുന്നേര
മന്ന്യനീക്കുമാരന്റെബന്ധുമൊരുബാലൻ
ശത്രുഭൂതന്മാർക്കൊരുകാലനത്യുൽകൃഷ്ടമാം
സത്വമേന്തീടുന്നവൻനിസ്തുലൻമഹാബലൻ
സുന്ദരൻഭാവാദൃശൻനിർഭയൻപരാക്രമീ
ധന്വരത്നാസ്ത്രാദികൾപൂണ്ടവൻകിരീടവാൻ
വന്നുപിന്നാലെവിളിച്ചാർഹവംതുടർന്നവൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/263&oldid=160863" എന്ന താളിൽനിന്ന് ശേഖരിച്ചത്