ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

774 അശ്വമേധം

തന്നുടെസാമർത്ഥ്യംകൊണ്ടെത്രയുംജവത്തോടെ
ശിഷ്ടമാംബലംസർവ്വംനഷ്ടമാക്കിനാനെതി
രിട്ടസേനാദ്ധ്യക്ഷനോടൊന്നിച്ചെന്തൊരുചിത്രം
ശത്രുഘ്നനേയുംപതിപ്പിയ്ക്കയാൽമററുള്ളവർ
വിത്രസ്തന്മാരായദ്ധ്വരാശ്വേന്ദ്രനെയുംവിട്ടു
ധാവിതന്മാരായ്ഞങ്ങൾജീവിതംരക്ഷിച്ചുവെ
ന്നീവിധംഭടോദിതംകേട്ടുസർവ്വജ്ഞൻനാഥൻ
സല്പമാനനല്പഗാംഭീര്യവാൻപ്രാവീര്യവാ
നത്ഭുതംകയ്ക്കൊണ്ടരുൾചെയ്തിതെന്തിതുചിത്രം
മൽഭടന്മാരെനിങ്ങളിപ്പറഞ്ഞതുപാർത്താൽ
ജല്പമോപൈശാച്യമോവമ്പെഴുംഭ്രമംതാനോ
ലക്ഷ്മണാനുജൻതന്നെവീഴ്ത്തുവാനൊരുശക്ത
നിക്ഷമാതലത്തിങ്കലാരുവാൻചൊല്ലീടുവിൻ
യോധന്മാരുണർത്തിനാരീശ്വരജല്പാദിക
ളേതെന്നാകിലുമില്ലാഞങ്ങൾക്കെന്നതുസിദ്ധം
താവകരൂപംനിനയ്ക്കുന്നവർക്കുണ്ടാകുന്നി
ല്ലീവകദോഷംതത്വജ്ഞാനമുൽഭവിയ്ക്കുന്നു
എന്നിരിയ്ക്കുമ്പോൾകണ്ണിൽകാണ്മവർക്കേററംബോധ
മെന്നിയെഭൂമാദികളെങ്ങിനെജനിയ്ക്കുന്നു
കുട്ടിതൻബാണംകൊണ്ടുവീണുശത്രുഘ്നൻമോഹം
തട്ടിയങ്ങിനെകിടക്കുന്നുതദ്ദിക്കിൽസത്യം
ദാർഢ്യസംയുക്തംസൂക്തംകേട്ടനന്തരംദാക്ഷി
ണ്യാഢ്യനാംദേവൻതുടങ്ങീടിനാൻവിലാപത്തെ
ഹാസഹോദരശത്രുഘ്നാഖ്യനീയേവംപരി
ഹാസഹേതുവാമവസ്ഥാന്തരേപതിച്ചിതോ
ലവണൻതന്നെക്കൊന്നിട്ടവനീസുരാദികൾ
ക്കവനംവരുത്തീട്ടുള്ളവനീനീയല്ലയൊ
എഞ്ചൊല്ലുകേട്ടിന്നേവംപോയിട്ടുബാലന്മാരാൽ
വഞ്ചത്വംഭവിയ്ക്കുവാൻപാത്രമായിതോകഷ്ടം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/264&oldid=160864" എന്ന താളിൽനിന്ന് ശേഖരിച്ചത്