ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

 781 കിളിപ്പാട്ട്
മുന്നമിങ്ങുപദേശിച്ചീടിനാൻദയാവശാ
ലിന്നഞാനതുകൊണ്ടുദേവനെസ്സേവിയ്ക്കയാൽ
തൽപ്രസാദംകൊണ്ടൊരുദിവ്യമാംസൌരംധനു
സ്സിപ്രകാരമെൻകയ്യിലായ്‌വന്നുകണ്ടീലയോ
അമ്പൊടുങ്ങീടാതുളളതൂണിയുംവശത്തിലു
ണ്ടയ്മ്പൊടങ്ങീക്ഷിച്ചാലുമഗ്രജൻവാർഷിച്ചാലും
വില്ലതുംനോക്കിക്കൊണ്ടുവീരനാംകുശനപ്പോൾ
നല്ലതുഷ്ടാത്മാവായിപിന്നെരണ്ടാളുംകൂടി
സൈന്ന്യമാംവനംദഹിപ്പിയ്ക്കുവാൻവന്നിട്ടുളള
വഹ്നിയുംകാററുംപോലെശോഭിച്ചുവേഗത്തോടെ
ലക്ഷ്മണൻപാലിയ്ക്കുന്നസേനയിൽകടന്നിട്ടു
വൃക്ഷപാഷാണങ്ങളെഭേദിയ്ക്കുംശരങ്ങളെ
പർവ്വതെമേഘങ്ങൾപോലെത്രയുംവർഷിച്ചിട്ടു
സർവ്വദേവൌഘംപിളർത്തീടിനാരത്രാന്തരെ
മന്ദംമൈനാതമീപർവ്വതംരണ്ടുംകൂടി‌
ചെന്നരംകലക്കുന്നസിന്ധുവിലെന്നപോലെ
സൈന്യത്തിലുണ്ടായ്‌മഹത്തായോരാർത്തവംവീരർ
സന്നദ്ധരായുളളവരേവരുംഭയപ്പെട്ടു
സ്പർദ്ധയോടൊത്തുളളവർചെയ്യുന്നസിംഹാരവാ
ലർദ്ധയോജനയോളംപിന്തിരിഞ്ഞോടീബലം
കാലജിത്തോടുംചെർന്നുലക്ഷ്മണൻകയർത്താശു
ബാലനാംകുശൻതന്നോടേററുരണ്ടാളുംബലാൽ
ക്രൂരസായകങ്ങൾകൊണ്ടിങ്ങനെതടുത്തപ്പോ
ളാരവത്തോടെകേറുംവീരനാംലവൻതന്നെ
സത്വരംതടുത്തിട്ടുസൈന്ന്യവുംവളഞ്ഞിതു
തദ്വിധംവിചാരിച്ചാലത്ഭുതംധരാപതെ
ഭുമിനൂറുണ്ടായതിൻക്രമമോതീടാമൊന്നി
ലമിതബലമുളളകരിനൂറോളംതന്നെ
കരിയൊന്നിനുതേർപത്തൊരുതേരിനുപാർത്താ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/271&oldid=160871" എന്ന താളിൽനിന്ന് ശേഖരിച്ചത്