ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

782 അശ്വമേധം
ലരികിൽസമ്പാദിയാംകുതിരനൂറുതന്നെ
കുതിരയൊന്നിന്നൊരുശതമാകുന്നകാലാ
ളിതിചൊല്ലിയസംഖ്യവഴിയെപെരുക്കിയാൽ
നൂറുതാൻമഹാഗജമായിരംകാണുംനല്ല
തേരുവാജിയോകുറയാതൊരുനൂറായിരം
കോടിയാംകാലാളേവംഹന്തനൂറോളംഭൂമി
കൂടിയങ്ങിനെതടുത്തേകനാംലവൻതന്നെ
പാടവത്തോടുംഭടശ്രഷുന്മാരെല്ലാവരും
പാടനംവരുത്തുന്നതാഡനംതുടങ്ങിനാർ
കർക്കശങ്ങളായ്ക്കാണുംബാണങ്ങൾമിന്നീടുന്ന
ഖൾഗ്ഗശക്തികൾകഠോരങ്ങളാംകുഠാരങ്ങൾ
മുൽഗരാഗദാവജ്രംതോമരംശൂലംമുമ്പാ
മുൾക്കുരുന്നിങ്കൽഭയംചേർക്കുന്നശസ്ത്രങ്ങളും
കവണക്കല്ലുംനീണ്ടകയറുംപാരംപല
തവണപ്പടിയ്ക്കവരിളക്കിപ്രയോഗിച്ചു
ഫലിച്ചീലൊന്നുംലവൻജ്വലിച്ചശരങ്ങളെ
വലിച്ചുവിട്ടുവിട്ടുമുറിച്ചവീഴ്ത്തിവീഴ്ത്തി
കളിച്ചുംബലംകൊണ്ടുമദിച്ചുംകൂക്കിയാർത്തു
വിളിച്ചുംപദംകൊണ്ടുമെതിച്ചുംപാരിടത്തെ
കുലുക്കികൊണ്ടുതന്നെവളഞ്ഞുസഞ്ചരിച്ചും
നിലയ്ക്കുനിന്നുംമനംവലഞ്ഞുപോയീടാതെ
കല്പാന്തകാലൻകണക്കസ്ത്രവൃഷ്ടികൾകൊണ്ടു
ദർപ്പാന്ധഭാവംപൂണ്ടശത്രുസൈനികന്മാരെ
ഹസ്തിതേരശ്വങ്ങളോടൊന്നിച്ചുകൊന്നുകൊന്നു
പൃത്ഥ്വിയിൽപതിപ്പിച്ചകൃത്തമസ്തകങ്ങളെ
നൂറുമങ്ങിരുന്നൂറുമഞ്ഞൂറുംപാർത്താലതി
ലേറുമായിരംപതിനായിരംലക്ഷംവീതം
വീതസംശയംനേർക്കുംസൈന്ന്യത്തെയെല്ലാമത്ര
വീതമാംശരൌഘംകൊണ്ടങ്ങിനെയൊടുക്കിനാൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/272&oldid=160872" എന്ന താളിൽനിന്ന് ശേഖരിച്ചത്