ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

         കിളിപ്പാട്ട് 847
നന്ദനൻപ്രദീപ്തമാമസ്രൂവുംവീട്ടിടിനാൻ
വന്നസംഭ്രമത്തോടുമന്നേരംമർത്യമർത്യ
വൃന്ദകാണികൾവിലാപാഘോഷംകൂട്ടീടിനാർ
ഹന്തഹാമഹാകഷ്ടകുന്തിതൻമകന്നിപ്പോ
ളന്തകാലയംപൂകുമെന്തിതെന്നറിഞ്ഞീലെ
ശ്രീവാസുദേവപ്രഭോദേവകീസുതസർവ്വ
ദേവാസുരാദിസ്തുയമാനമാനവമൂർത്തേ
കാത്തരുളീടേണമേഭക്തനാംകിരീടിയെ
കാത്തരുളീടേണമെന്നിങ്ങിനെകേൾക്കായ് വാൻ
ഹന്തഹന്തഹാപൃഥാപുത്രപുത്രമേപത്മ
ബന്ധുബന്ധുരപ്രതാപാദിസൽഗ്ഗുണാംബുധേ
കുന്ദസായകദാഹകാംഘ്രിസേവകലോക
സുന്ദരാകൃതേസുഭദ്രാപതേമഹാമതേ
പൂരുവംശജമൌലിരത്നമേപുകൾപൂണ്ട
പൂരുഷോത്തമസത്യവിക്രമമഹാരഥ
ധർമ്മജാനുജധന്യധന്വമണ്ഡിതപാണേ
ദുർമ്മദോദ്ധതകാലകേയകാലഹേവീര
പുത്രസായകംകൊണ്ടുചാകുമാറായോഭവാ
നത്രസാഹസംചെയ്തതെന്തിനെന്തിനിവേണ്ടു
ഞങ്ങളാലിഹസാദ്ധ്യമെന്തുസാമ്പ്രതംനിന്നെ
മംഗളാലയനായകൃഷ്ണനുംമറന്നിതൊ
പോറ്റുവാനൊരുശക്തനാരുവാൻദുർയ്യോഗത്തെ
മാറ്റുവാനരുതാർക്കുമെന്നുദേവേന്ദ്രൻതാനും
ബദ്ധസങ്കടംവിലാപിച്ചുഹാവിദ്യാധര
സിദ്ധചാരണഗന്ധർവ്വാദികളായുള്ളോരും
ചിത്തസന്താപംതേടുംശ്രീനാരദാദ്യന്മാരായ്
സത്തമന്മാരായുള്ളമാമുനീശ്വരന്മാരും
സുസ്തവോക്തികൾകൊണ്ടുഘോഷിച്ചുനാരായണ
ഭക്തവത്സലപ്രൌഢകാരുണ്യവാരാർന്നിധേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/337&oldid=160892" എന്ന താളിൽനിന്ന് ശേഖരിച്ചത്